Image

അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെ ഇന്നു മുതൽ എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകൾ

Published on 26 May, 2020
അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെ ഇന്നു മുതൽ എസ്എസ്എൽസി, വിഎച്ച്എസ്ഇ പരീക്ഷകൾ
തിരുവനന്തപുരം ∙ കോവിഡിനിടെ അസാധാരണ സുരക്ഷാ സന്നാഹങ്ങളോടെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഇന്നു പുനരാരംഭിക്കുന്നു. ലോക്ഡൗൺ തീരുംമുൻപേ പരീക്ഷകൾ നടത്തുന്നതു തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. മാർഗനിർദേശങ്ങൾ അനുസരിച്ചും സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിച്ചുമാണ് പരീക്ഷകൾ  നടത്തുന്നതെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.
3 ലക്ഷത്തോളം കുട്ടികളാണു 30 വരെ പരീക്ഷ എഴുതുന്നത്. ഇന്നു മാത്രം 4,78,795 കുട്ടികൾ പരീക്ഷയെഴുതും. ഇന്നു രാവിലെ 9.45നു വിഎച്ച്എസ്ഇ ഒന്നും രണ്ടും വർഷ പരീക്ഷകളും ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി കണക്കു പരീക്ഷയും നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക