Image

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂ ജേഴ്സി- കേരള ചാപ്റ്റര്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചു.

ജോസഫ് ഇടിക്കുള. Published on 26 May, 2020
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂ ജേഴ്സി- കേരള ചാപ്റ്റര്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചു.
ന്യൂജേഴ്സി : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ (IOC USA - Kerala)  ന്യൂ ജേഴ്സി ചാപ്റ്റര്‍ രൂപികരിച്ചു. മേയ് 20നു വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ചാപ്റ്ററിന്റെ രൂപീകരണവും താല്‍ക്കാലിക വര്‍ക്കിംഗ് കമ്മിറ്റിയുടെ  തിരഞ്ഞെടുപ്പും നടത്തപ്പെട്ടു. 
 
വര്‍ക്കിംഗ് പ്രസിഡന്റ് രാജീവ് മോഹന്‍, ജനറല്‍ സെക്രട്ടറിമാര്‍ ജോസഫ് ഇടിക്കുള, ബിജു വലിയകല്ലുങ്കല്‍. സെക്രട്ടറിമാരായി എല്‍ദോ പോള്‍, ജോഫി മാത്യു, വൈസ് പ്രസിഡന്റ്മാരായി  ഷിജോ പൗലോസ്, മേരി ജോബ്, ഐ ടി വിഭാഗം ചെയര്‍മാനായി ബിജു കൊമ്പശേരില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി മോബിന്‍ സണ്ണി, പി ആര്‍ ഓ സാജു മാരോത്ത് കൂടാതെ ജെയിംസ് ജോര്‍ജ്, വര്‍ഗീസ് തോമസ്, ബൈജു വര്‍ഗീസ് , സജിമോന്‍ ആന്റണി, ജോര്‍ജ് മുണ്ടഞ്ചിറ, റോയ് മാത്യു, ടോം കടിമ്പള്ളി, ബിജു കുര്യന്‍, അജയ് ജേക്കബ്, അനില്‍ മാത്യു, ദിനു ജോണ്‍   തുടങ്ങിയവര്‍ എക്‌സി ക്യൂട്ടീവ് കമ്മറ്റി മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.
 
തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുവാന്‍ ഈ അവസരം വിനിയോഗിക്കുമെന്നും നിയുക്ത പ്രസിഡന്റ് രാജീവ് മോഹന്‍, ജനറല്‍ സെക്രട്ടറിമാര്‍ ബിജു വലിയകല്ലുങ്കല്‍, ജോസഫ് ഇടിക്കുള എന്നിവര്‍ പറഞ്ഞു.
 
ജാതി മത വര്‍ഗീയ വിദ്വേഷ  ശക്തികള്‍ക്കെതിരെ  ഉദാത്തമായ  ജനാധിപത്യ മൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങള്‍ക്ക്  എന്നും നേതൃത്വം കൊടുത്തിട്ടുള്ള   കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂജേഴ്സി ചാപ്റ്റര്‍ രൂപീകരിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നു നാഷണല്‍ മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട  ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു.
 
യോഗത്തില്‍ ഐ ഒ  സി കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി വിശാഖ് ചെറിയാന്‍ പങ്കെടുത്തു.
ന്യൂ ജേഴ്സി ചാപ്റ്റര്‍ രൂപീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐ ഓ സി കേരളാ ഘടകത്തിന്റെ നാഷണല്‍ പ്രസിഡന്റ് ലീല മാരേട്ട് അറിയിച്ചു.
 
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലേക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായും, കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ചാപ്റ്റര്‍ വിപുലീകരിക്കുന്നതിനായും യോഗം തിരഞ്ഞെടുത്ത കമ്മറ്റിയെ ചുമതലപ്പെടുത്തി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും രാഷ്ട്രീയ അരക്ഷിതാവസ്ഥ മറികടക്കുവാന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
 
മറ്റു പദവികളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ അടുത്ത യോഗത്തിലുണ്ടാവുമെന്നും പുതിയതായി പാര്‍ട്ടിയുടെ നേതൃത്വനിരയിലേക്ക്  കടന്നുവരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടാവുമെന്നും കമ്മറ്റി അറിയിച്ചു.
 
സമാന ചിന്താഗതിയുള്ളവരും യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരും കമ്മറ്റിയുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
രാജീവ് മോഹന്‍                               - 336-745-8557.
ജോസഫ് ഇടിക്കുള                          - 201-421-5303.
ബിജു തോമസ് വലിയകല്ലുങ്കല്‍  - 201-723-7664.
എല്‍ദൊ പോള്‍                                - 201-370-5019.
ജോഫി മാത്യു                                   - 973-723-3575.
ഷിജോ പൗലോസ്                            - 201-238-9654.
ബിജു കൊമ്പശേരില്‍                     - 201-681-2750.
ജിനേഷ് തമ്പി                                    - 347-543-6272.
 
വാര്‍ത്ത : ജോസഫ് ഇടിക്കുള.
 
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂ ജേഴ്സി- കേരള ചാപ്റ്റര്‍ വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക