Image

മദ്യവിതരണത്തിനുള്ള ബവ്കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം

Published on 26 May, 2020
മദ്യവിതരണത്തിനുള്ള ബവ്കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം
തിരുവനന്തപുരം ∙ മദ്യവിതരണത്തിനുള്ള ബവ്കോയുടെ ‘ബവ് ക്യൂ’ ആപ്പിന് ഗൂഗിളിന്റെ അംഗീകാരം. ആപ്പിന്റെ  ബീറ്റ വേർഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ മദ്യശാലകൾ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും.lപ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക