Image

കരണ്‍ ജോഹറുടെ വീട്ടിലും കൊവിഡ്, കുടുംബം ക്വാറന്റൈനില്‍

Published on 26 May, 2020
കരണ്‍ ജോഹറുടെ വീട്ടിലും കൊവിഡ്, കുടുംബം ക്വാറന്റൈനില്‍

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുടെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 


കരണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വീട്ടു ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ തന്റെ കുടുംബം മുഴുവന്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുമെന്നും കരണ്‍ ജോഹര്‍ ട്വിറ്ററിലൂടെ അറിയിച്ചു.


ജോലിക്കാര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ വീടിനടുത്തുള്ള കെട്ടിടത്തിലേക്ക് അവരെ ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നെന്നും നിലവില്‍ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരണ്‍ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. 


വീട്ടിലുള്ളവരുടെ സ്വാബ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്നും എന്നാലും ഏവരുടേയും സുരക്ഷയെ കരുതി ക്വാറന്റൈനില്‍ കഴിയുമെന്നും കരണ്‍ കുറിപ്പില്‍ പറയുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക