Image

താഴ്ന്നജാതിയിലെ യുവാവിനെ പ്രണയിച്ചതിന് യുവതിയെ കൊലപ്പെടുത്തയ കേസില്‍ പിതാവിനെ കോടതി വെറുതേ വിട്ടു

Published on 26 May, 2020
താഴ്ന്നജാതിയിലെ യുവാവിനെ പ്രണയിച്ചതിന് യുവതിയെ കൊലപ്പെടുത്തയ കേസില്‍ പിതാവിനെ കോടതി വെറുതേ വിട്ടു

അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ പ്രതി രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.


2018 മാര്‍ച്ചിലാണ് മകള്‍ ആതിരയെ(22) അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്.മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കുന്നതുമൂലം കുടുംബത്തിനുണ്ടാകുന്ന അപമാനം ഭയന്നാണ് കൊലപാതകം നടത്തിയത്.


ദലിത് യുവാവുമായുളള പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞു മാറണമെന്ന് മകള്‍ ആതിരയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വിവാഹത്തിന് സമ്മതിച്ചത്. മദ്യലഹരിയിലായിരുന്നു മകളെ പിന്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക