കൊല്ലം: ഉത്ര കൊലക്കേസില്‍ മകന് സൂരജിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് മാതാവ് രേണുക.
ലക്ഷങ്ങള്‍ മുടക്കി മകനെ കള്ളക്കേസില്‍ കുടുക്കുമെന്ന് സഞ്ചയനത്തിന്റെ അന്ന് ഉത്രയുടെ പിതാവ് പറഞ്ഞതായി രേണുക ആരോപിക്കുന്നു.
കാറുള്‍പ്പെടെ ഉത്രകയുടെ കുടുംബത്തിന് തിരിച്ച് നല്‍കിയെന്ന് രേണുക മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അവന് എങ്ങനെയുള്ളയാളാണെന്ന് നാട്ടുകാരോട് ചോദിച്ചാല്‍ അറിയാം. അവനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എനിക്കിനി അവനെ വേണ്ട ആരാണെന്നവച്ചാല് കൊന്നു തിന്നട്ടെ. അവനേയും അവന്റെ കുഞ്ഞിനെയും വേണ്ട.ഇത്രയും നാള് കുഞ്ഞിനെ എന്റെ കൂടെക്കിടത്തി ഉറക്കി. എനിക്ക് ഇനി അതിനെയും വേണ്ട.'- രേണുക പറഞ്ഞു.
ഈ സമയം അടുത്ത മുറിയില്‍ നിന്ന് കരഞ്ഞ കുഞ്ഞിനെ എടുക്കാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ ഉത്രയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, ഉത്രയെ കടിച്ച പാമ്ബിനെ ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു