Image

അബുദാബിയില്‍ കെഎംസിസി മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് ശ്രദ്ധേയമായി

Published on 26 May, 2020
അബുദാബിയില്‍ കെഎംസിസി മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് ശ്രദ്ധേയമായി


അബുദാബി: കെഎംസിസി മെഡിക്കല്‍ വിഭാഗമായ മെഡികെയര്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് അബുദാബിയില്‍ സംഘടിപ്പിച്ച മെഗാ ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ് ശ്രദ്ധേയമായി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രക്തത്തിനു ക്ഷാമം നേരിടുന്നതിനെ തുടര്‍ന്നു ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടന്‍ എന്നിവര്‍ രക്തം നല്‍കി ഉദ്ഘടനം ചെയ്തു. ഭാരവാഹികളായ മുഹമ്മദ് ആലം, റഷീദലി മമ്പാട്, ഇ ടി എം സുനീര്‍, കെ കെ അഷറഫ് മാട്ടൂല്‍, എ സഫീഷ്, അബ്ദുല്ല കാക്കുനി എന്നിവര്‍ സംബന്ധിച്ചു.

മെഡിക്കല്‍ വിംഗ് പ്രവര്‍ത്തകരായ, അസീസ് ആറാട്ട് കടവ്, ശബീര്‍ കാഞ്ഞങ്ങാട്, തൗഫീഖ് പൂതേരി, നാസര്‍ കോളിയടുക്കം, ഹബീബ് ചെമ്മനാട്, റഹൂഫ് നാദാപുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക