Image

കോവിഡ് ബാധിതർ 57.43 ലക്ഷം , മരണം 3.54 ലക്ഷം; ഇന്ത്യയില്‍ 190 പേര്‍ കൂടി മരിച്ചു

Published on 27 May, 2020
കോവിഡ് ബാധിതർ  57.43 ലക്ഷം , മരണം 3.54 ലക്ഷം; ഇന്ത്യയില്‍ 190 പേര്‍ കൂടി മരിച്ചു
 
ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 5,743,773 ആയി. 354,885 പേര്‍ ഇതിനകം മരണമടഞ്ഞു. 2,470,845 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 2,918,043 ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 53,068 (2%) പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച മാത്രം 65,627 പുതിയ രോഗികളും 3,231 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
അമേരിക്കയില്‍ 1,736,743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 101,470 പേര്‍ മരണമടഞ്ഞു. അതില്‍ 898 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് മരിച്ചത്. ബ്രസീലില്‍ 396,166 രോഗികളും 24,746 (197) മരണങ്ങളും. റഷ്യയില്‍ 370,680 രോഗികളൂം 3,968 (161) മരണങ്ങളും. സ്‌പെയിനില്‍ 283,849 രോഗികളും 27,118 (1) മരണങ്ങളും ബ്രിട്ടണില്‍ 267,240 രോഗങ്ങളും 37,460 (412) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇറ്റലിയില്‍ 231,139 രോഗികളും 33,072 (117) മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ 158,052 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7,259 പേര്‍ക്ക് പതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,534 പേ ര്‍ മരണമടഞ്ഞു. അതില്‍ 190 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് മരിച്ചത്. 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക