Image

കുവൈത്ത് എയര്‍വെയ്‌സ് വിദേശികളായ 1500 ജീവനക്കാരെ പിരിച്ചുവിടും

Published on 28 May, 2020
കുവൈത്ത് എയര്‍വെയ്‌സ് വിദേശികളായ 1500 ജീവനക്കാരെ പിരിച്ചുവിടും
കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വെയ്‌സ് വിദേശികളായ 1500 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിന് പുറമെ സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി കൂടിയാണ് നടപടിയെന്നാണ് വിവരം. 6000 ഓളം ജീവനക്കാരാണ് കുവൈത്ത് എയര്‍വെയ്‌സില്‍ മൊത്തമായുള്ളത്. 500 ഓളം പൈലറ്റുമാരില്‍ ഭൂരിപക്ഷവും സ്വദേശികളാണ്. 1300 എയര്‍ഹോസ്റ്റസുമാരില്‍ ഭൂരിപക്ഷവും വിദേശികളും.

മാനേജ്‌മെന്‍റിലെ ഉന്നത തല സമിതിയും യൂണിയന്‍ പ്രതിനിധികളും ഉള്‍പ്പെട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. സ്വദേശികള്‍, ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍, സ്വദേശികളെ വിവാഹം ചെയ്ത വിദേശികള്‍ എന്നിവരെ പിരിച്ചുവിടല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.

ഓരോ വിഭാഗത്തിലും ആവശ്യമായ ജീവനക്കാരുടെ സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാകും പിരിച്ചുവിടല്‍ പട്ടിക.

ആഗോളതലത്തില്‍ വിമാന കമ്പനികള്‍ നഷ്ടം നേരിടുന്ന സാഹചര്യമാണുള്ളതെന്നാണ് കണക്ക്. 314 ബില്യന്‍ ഡോളറാണ് ആഗോളാടിസ്ഥാനത്തില്‍ കണക്കാക്കുന്ന നഷ്ടം. മധ്യപൂര്‍വദേശത്ത് അത് 24ബില്യന്‍ ഡോളറാണ്. 12 ലക്ഷം ജീവനക്കാരെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക