Image

പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം: സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ദ്ദേശിച്ചു

Published on 28 May, 2020
പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം: സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ദ്ദേശിച്ചു

കുവൈത്ത് സിറ്റി: സമ്പൂര്‍ണ ലോക് ഡൗണ്‍ ഈ ആഴ്ച അവസാനിക്കാനിരിക്കേ നിരവധി നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് ഹാളില്‍ നടന്ന എംപിമാരുടെ യോഗത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികളും പൊതു സ്ഥലത്തും ഓഫീസിലും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുമാണ് നിര്‍ദ്ദേശിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അടുത്ത ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.ഭാഗികമായി കര്‍ഫ്യൂ നിലനിര്‍ത്താനും അതോടപ്പം കര്‍ശനമായ നിബന്ധനകളോടെ ഓഫീസുകളും മാളുകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജോലി സ്ഥലത്തും വ്യക്തികളും പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും അധികൃതര്‍ തയാറാക്കിയിട്ടുണ്ട്.

ജോലിസ്ഥലങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍

1. ജോലിസ്ഥലങ്ങളിലെ സാമൂഹിക അകലം പാലിക്കണം. തൊഴിലാളികള്‍ തമ്മിലുള്ള ദൂരം 2 മീറ്ററില്‍ കുറയരുത് (ഒരാള്‍ക്ക് 10 ചതുരശ്ര മീറ്റര്‍)

2. ജീവനക്കാര്‍ തമ്മിലുള്ള ഓഫീസിലെ കസേരകള്‍, ഫര്‍ണിച്ചറുകള്‍ 2 മീറ്ററില്‍ കുറയാത്ത ദൂരത്തില്‍ വേര്‍തിരിക്കണം

3. വിശ്രമമുറികളും ആരാധനക്കയുള്ള ഒത്തുചേരലും അനുവദിക്കില്ല

4. ജോലിസ്ഥലങ്ങളിലും മറ്റുയിടങ്ങളിലും ഗ്രൂപ്പുകളായി ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഒറ്റ ഉപയോഗത്തില്‍ കളയുന്ന രീതിയിലോ അല്ലെങ്കില്‍ വ്യക്തിഗത പാത്രങ്ങളിലോ ഭക്ഷണങ്ങള്‍ വ്യക്തികള്‍ക്ക് കൊണ്ടുവരാനും ഉപയോഗിക്കാനും അനുവദിക്കും.

5.നിറമുള്ള ഫ്‌ലോര്‍ സ്റ്റിക്കറുകളില്‍ ജോലി സ്ഥലത്തെ വിവരങള്‍ പ്രദര്‍ശിപ്പിക്കണം.

6.ജീവനക്കാര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എങ്ങനെ ധരിക്കാമെന്നും നീക്കംചെയ്യാമെന്നും പരിശീലനം നല്‍കണം

7. ജീവനക്കാരും സന്ദര്‍ശകരുമായുള്ള ശാരീരിക ബന്ധം പരമാവധി കുറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം.

വ്യക്തിഗത സംരക്ഷണം

1. ജോലിസ്ഥലങ്ങളില്‍ നിര്‍ബന്ധിതമായും മാസ്‌കുകള്‍ ധരിക്കേണ്ടതാണ്.

2. സാധാരണയായി ഉപയോഗിക്കുന്ന മീറ്റിംഗ് റൂമുകള്‍, ടേബിളുകള്‍, ബ്ലാക്ക്‌ബോര്‍ഡുകള്‍ മുതലായവ ഉപയോഗിക്കാതിരിക്കുക.

3. വാഷ്റൂമുകള്‍ പോലുള്ള ഉപരിതലങ്ങള്‍ തുടര്‍ച്ചയായി ശുചിത്വവത്കരിക്കുകയും മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, കയ്യുറകള്‍, മറ്റ് സംരക്ഷണ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുകയും ചെയ്യുക.

4. സോപ്പുകള്‍ ഉപയോയോഗിച്ചു കൈകള്‍ വൃത്തിയാക്കുക.

5.കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പരമാവധി സ്പര്‍ഷനങ്ങള്‍ ഒഴിവാകിയുള്ള ടച്ച് ഇതര ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആശയവിനിമയത്തിനായി ആശ്രയിക്കുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക