Image

പ്രവാസികളോട് ക്വാറന്റൈന്‍ ചെലവ് ചോദിക്കുന്നത് കാടത്തം : അബുദാബി കെഎംസിസി

Published on 28 May, 2020
 പ്രവാസികളോട് ക്വാറന്റൈന്‍ ചെലവ് ചോദിക്കുന്നത് കാടത്തം : അബുദാബി കെഎംസിസി

അബുദാബി: കോവിഡ് കാലത്ത് തിരിച്ചു വരുന്ന പ്രവാസികള്‍ 7 ദിവസത്തെ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന തീരുമാനം അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്ന് അബുദാബി കെഎംസിസി അഭിപ്രായപ്പെട്ടു.

കോവിഡ് കാലത്ത് ഏറ്റവുമധികം ദുരിതം പേറുന്നവരാണ് പ്രവാസികള്‍. പ്രവാസലോകത്തെ നിലവിലെ സാഹചര്യം മനസിലാകാതെയുള്ള ഗവണ്‍മെന്റ് നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

നാടണയാന്‍ വരുന്നവരില്‍ നല്ലൊരു ശതമാനവും സാമ്പത്തിക ശേഷി ഉള്ളവരല്ല. സംഘടനകളും വ്യക്തികളും നല്‍കുന്ന ടിക്കറ്റിന്മേലാണ് പലരും നാട്ടിലേക്കെത്തുന്നത്.
യാത്രക്ക് തയാറായി കാത്തിരിക്കുന്നവരില്‍ ബഹുഭൂരിഭാഗവും വരുമാനമില്ലാതെ കഴിയുന്നവരാണ്. ക്വാറന്റൈന്‍ ചെലവ് വഹിക്കണമെങ്കില്‍ വേറെ ലോണ്‍ എടുക്കേണ്ട അവസ്ഥയാണുള്ളത്. ഇതിലും ഭേദം പ്രവാസികള്‍ ഇങ്ങോട്ടു വരേണ്ടതില്ല എന്ന് തുറന്നു പറയുന്നതാണ്.

പ്രവാസ ലോകത്ത് ഇരുന്നൂറോളം മലയാളികള്‍ മരണപെട്ടിട്ടും അവര്‍ക്ക് യാതൊരു സഹായങ്ങളും ചെയ്യാതെ ഇത്തരം നടപടികള്‍ കൊണ്ടു വരുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.

പ്രവാസികളെ ദ്രോഹിക്കുന്ന ഈ നിലപാട് ഗവണ്‍മെന്റ് തിരുത്തണമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക