Image

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ അറുപതിനായിരത്തിലേക്ക്: ഇന്ന് 2598 രോഗികള്‍, 85 മരണം

Published on 28 May, 2020
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ അറുപതിനായിരത്തിലേക്ക്: ഇന്ന് 2598 രോഗികള്‍, 85 മരണം


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 59,546 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 2,598 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.  85 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 38 മരണവും മുംബൈയിലാണ്. പുണെ (ഏഴ്), സതാര (ഒമ്പത്), സോളാപുര്‍ (ഏഴ്) അകോള (അഞ്ച്), ഔറഗാബാദ് (മൂന്ന്), വസയി-വിരാര്‍ (നാല്), താനെ (നാല്), റായിഗഡ്, ജല്‍ഗോണ്‍, നന്ദഡ് എന്നിവടിങ്ങളില്‍ ഓരോ മരണവും വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1982 ആയി ഉയര്‍ന്നു. 

കോവിഡ് ഹോട്ട്സ്പോട്ടായ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 1675 പേര്‍ക്കാണ് ധാരാവിയില്‍ മാത്രം രോഗംപിടിപെട്ടത്, 61 പേര്‍ മരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക