Image

ഫെയ്‌സ്ബുക്കിന് പുറകെ ഗൂഗിളും; വൊഡാഫോണ്‍ ഐഡിയയില്‍ ഓഹരി വാങ്ങാനൊരുങ്ങി ഇന്റര്‍നെറ്റ് ഭീമന്മാര്‍

Published on 29 May, 2020
ഫെയ്‌സ്ബുക്കിന് പുറകെ ഗൂഗിളും; വൊഡാഫോണ്‍ ഐഡിയയില്‍ ഓഹരി വാങ്ങാനൊരുങ്ങി ഇന്റര്‍നെറ്റ് ഭീമന്മാര്‍

ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ കടബാധ്യതയിലായ വൊഡാഫോണ്‍- ഐഡിയയുടെ അഞ്ച് ശതമാനം ഓഹരി വാങ്ങാനൊരുങ്ങുന്നു. ഗൂഗിളിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റ് ഇങ്ക് ഇതിനായുള്ള പദ്ധതി തയാറാക്കിക്കഴിഞ്ഞു എന്നാണ് ദ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


സോഷ്യല്‍ മീഡിയ രംഗത്തെ ഭീമന്മാരായ ഫെയ്‌സ്ബുക് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ വിപണിയിലേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗൂഗിളും നിക്ഷേപത്തിന് ഒരുങ്ങുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ സേവനങ്ങളുടെ 9.9 ഓഹരിയാണ് ഫെയ്സ്ബുക് വാങ്ങിയത്. 5.7 ബില്യണ്‍ ഡോളര്‍ തുകയ്ക്കാണ് ഇടവരും ധാരണയിലെത്തിയത്.


ഗൂഗിളുമായി ധാരണയെത്തിയാല്‍ വൊഡാഫോണ്‍ ഐഡിയയുടെ മേലുള്ള വലിയ കടബാധ്യത ഒഴിഞ്ഞുകിട്ടും. സര്‍ക്കാരുമായുള്ള ഇടപാടില്‍ 54,000 കോടി രൂപയുടെ ബാധ്യതയാണ് കമ്ബനിക്കുള്ളത്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടെലികോം വിപണിയില്‍ പ്രവേശിക്കാന്‍ എളുപ്പമാര്‍ഗ്ഗമാണ് ഇതെന്ന് ഗൂഗിളും കണക്കുകൂട്ടുന്നു.


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഈവര്‍ഷം ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 115.6 കോടി വയര്‍ലസ് ടെലിഫോണ്‍ ഉപഭോക്താക്കളാണുള്ളത്. ഓരോ മാസവും 50 ലക്ഷത്തോളം പുതിയ വയര്‍ലസ് ടെലിഫോണ്‍ കണക്ഷനുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക