Image

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

Published on 29 May, 2020
സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിറ്റത് 45 കോടിരൂപയുടെ മദ്യം. കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്ലറ്റുകളിലൂടെ 2 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 32 കോടി രൂപയാണ് ബവ്കോയുടെ ഒരു ദിവസത്തെ ശരാശരി വില്‍പന. അതേസമയം ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പിഴവു വരുന്നതില്‍ ബവ്കോ അധികൃതര്‍ അതൃപ്തി അറിയിച്ചു. 


ബുക്കിങ്ങിനായി എത്തിയവരില്‍ മിക്കയാളുകള്‍ക്കും ഇ ടോക്കണ്‍ ലഭിക്കാത്തത് മൂലം കച്ചവടത്തില്‍ കുറവുണ്ടായതായി ഇവര്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടര്‍ന്നാല്‍ ബവ്കോയുടെ വരുമാനം കുറയുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നു.


പലര്‍ക്കും 5 മിനിട്ട് വരെ സമയം എടുത്താണ് ഒടിപി ലഭിക്കുന്നത്. ഒടിപി അയച്ചാലും റജിസ്ട്രേഷനില്‍ തടസം നേരിടുന്നു. സോഫ്റ്റുവെയറിലെ തകരാറുകളാണ് ഒടിപി ലഭിക്കാന്‍ വൈകുന്നതിന് കാരണം. തിരക്ക് മുന്നില്‍ കണ്ട് പ്രവര്‍ത്തനം നടത്താന്‍ ആപ് നിര്‍മിച്ച കമ്ബനിക്ക് കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക