Image

ക്വാറന്റീന്‍ ചിലവ് പ്രവാസികളോടുള്ള അവഗണന: ജോയ് ഇട്ടന്‍

Published on 29 May, 2020
ക്വാറന്റീന്‍ ചിലവ്  പ്രവാസികളോടുള്ള അവഗണന: ജോയ് ഇട്ടന്‍
കോവിഡ് - 19 പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്റീനില്‍ കഴിയുന്ന സമയത്തെ ചിലവുകള്‍ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസി സമൂഹത്തെ മുഴുവന്‍ അവഗണിക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു. ജോലി തന്നെ നഷ്ടപ്പെട്ട് കയ്യില്‍ കിട്ടിയതുമെടുത്ത് നാട്ടിലേക്ക് വരുന്ന പ്രവാസികളെ പിഴിഞ്ഞ് ഖജനാവ് വീര്‍പ്പിക്കരുത്. പ്രത്യേകിച്ച് പ്രവാസി സമൂഹത്തെ. നാളിതുവരെ കേരളീയ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായത് പ്രവാസിമലയാളികള്‍ ആണ് .കഴിഞ്ഞ രണ്ട് വര്‍ഷവും ഉണ്ടായ പ്രളയ സമയത്ത് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും കേരളത്തിലേക്ക് പ്രത്യക്ഷമായതും പരോക്ഷമായും എത്തിയ സഹായങ്ങള്‍ ചെറുതല്ല .ഇന്നുവരെ  കേരള ജനതയ്ക്ക് വേണ്ടി ഓടി നടന്ന ജനവിഭാഗമാണ് പ്രവാസികള്‍.ഇപ്പോള്‍ ലോകം മുഴുവന്‍ ഉണ്ടായ ഒരു മഹാമാരിയുടെ തിക്താനുഭവങ്ങള്‍ പ്രവാസി സമൂഹവും അനുഭവിക്കുകയാണ്. എങ്ങനെയെങ്കിലും സ്വന്തം വീട്ടിലെത്തണമെന്ന മോഹവുമായാണ് പ്രവാസികള്‍ ഇപ്പോള്‍ പ്ലെയിന്‍ കയറുന്നത് .നാട്ടില്‍ എത്തിക്കഴിയുമ്പോള്‍ കയ്യിലുള്ള പണം ക്വാറന്റീന്റെ പേരില്‍ സര്‍ക്കാര്‍ കൊണ്ടുപോകുന്ന സ്ഥിതി വിശേഷവും  ഉണ്ടാകുന്നു.ഇതിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ പ്രവാസികള്‍ക്ക്  സാമ്പത്തികമായ നഷ്ടം ഉണ്ടാക്കുന്ന ഒരു കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കാള്‍ പാടില്ല. ഈ മഹാമാരിയെ ചെറുത്ത് തോല്പിക്കേണ്ട സമയത്ത് ഒരേ മനസോടെ പ്രവര്‍ത്തിക്കയാണ് വേണ്ടത്.അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോപ്പെടുത്തണമെന്നും ജോയി ഇട്ടന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഇടതു ഗവണ്‍മെന്റുകള്‍ ഒരു കരുതലും  നടത്തിയിട്ടില്ല  എന്നത് സത്യം തന്നെയാണ്.ഒരു പാക്കേജുകളിലും ഉള്‍പ്പെട'ത്ത പ്രവാസി സമൂഹം നാട്ടിലെത്തിക്കഴിഞ്ഞാലും ബാധ്യതകളുടെ ലോകത്താകും.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒന്നും തന്നെ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നുമില്ല. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിട്ടാണ് ഇത്. ഈസാഹചര്യം മുതലെടുത്ത് മാക്‌സിമം പണം ഖജനാവിലേക്ക് എത്തിക്കുക. വൈദ്യുതി ബില്ലുകള്‍ ഉള്‍പ്പെട വര്‍ദ്ധിപ്പിച്ചതിനെ ഇങ്ങനെ വേണം നോക്കിക്കാണാന്‍.
അതു കൊണ്ട്  ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന്  ജോയ് ഇട്ടന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 
ക്വാറന്റീന്‍ ചിലവ്  പ്രവാസികളോടുള്ള അവഗണന: ജോയ് ഇട്ടന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക