Image

ബവ്ക്യൂ വഴിയുള്ള വില്പനയിലൂടെയുള്ള ഇന്നലത്തെ വരുമാനം ഒരു കോടിയോളം രൂപ

Published on 29 May, 2020
ബവ്ക്യൂ വഴിയുള്ള വില്പനയിലൂടെയുള്ള ഇന്നലത്തെ വരുമാനം ഒരു കോടിയോളം രൂപ
തിരുവനന്തപുരം:  ബവ്ക്യൂ വഴി ടോക്കണ്‍ എടുത്ത് നടത്തിയ മദ്യക്കച്ചവടത്തില്‍ ഇന്നലെ വരുമാനം ഒരു കോടിയോളം രൂപ. ബവ്‌കോയുടെ 8 ഔട്‌ലറ്റുകളിലും സ്വകാര്യ മേഖലയിലുള്ള 8 എട്ടു ബാറുകളിലും 2 ബീയര്‍ പാര്‍ലറുകളിലുമായി 99 ലക്ഷത്തിന്റെ കച്ചവടമാണു നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

11983 ലീറ്റര്‍ വിദേശ മദ്യവും 5051 ലീറ്റര്‍ ബീയറും 36 ലീറ്റര്‍ വൈനുമാണ് വിറ്റത്. സര്‍ക്കാര്‍–സ്വകാര്യ മേഖലയിലായി ബീയറും വിദേശമദ്യവും വില്‍ക്കുന്ന 21 സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഉദുമയിലെ രണ്ടും, കാസര്‍കോട്ടെ ഒരു ബീയര്‍ പാര്‍ലറിലുമാണ് മദ്യ വിതരണം നടക്കാത്തത്.

ഒരു സ്ഥാപനത്തിനു നാനൂറ് ടോക്കണുകളാണ് ഓരോ ദിവസവുമുള്ള പരിധി.ഓരോ മദ്യവിതരണ കേന്ദ്രത്തിനു മുന്‍പിലും ആവശ്യത്തിനു പൊലീസുകാരെയും എക്‌സൈസിനെയും നിയോഗിച്ച ശേഷമാണ് മദ്യവിതരണം തുടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക