Image

കോവിഡ് 19 പ്രതിരോധത്തിന് ഹോമിയോ മരുന്ന്: 'കൈകോര്‍ത്ത് ചിക്കാഗോ' സൂം സംവാദം ജൂണ്‍ 3ന്

Published on 29 May, 2020
കോവിഡ് 19 പ്രതിരോധത്തിന് ഹോമിയോ മരുന്ന്: 'കൈകോര്‍ത്ത് ചിക്കാഗോ' സൂം സംവാദം ജൂണ്‍ 3ന്

ചിക്കാഗോ: ലോക ജനതയെ ബാധിച്ച കോവിഡ് 19 മഹാമാരിക്കെതിരെ മനുഷ്യശരീരത്തില്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഹോമിയോ മരുന്നിന്റെ ഉപയോഗം ഫലപ്രദമാണെന്ന് ഡോ. ബിന്ദു ബി.ആര്‍ വ്യക്തമാക്കി.

'ആഴ്‌സനിക്കം ആല്‍ബം-30' എന്ന ഗുളികയാണ് നിശ്ചിത കാലയളവില്‍ നിശ്ചിത അളവില്‍ കഴിക്കേണ്ടതെന്ന് തിരുവനന്തപുരത്ത് നേമത്തുള്ള ശ്രീ വിദ്യാധിരാജ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ബിന്ദു പറഞ്ഞു.

ഇത് സംബന്ധിച്ച ബോധവത്ക്കരണത്തിനും പൊതു ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനുമായി 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' എന്ന സന്നദ്ധ സേവന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 3-ാം തീയതി ബുധനാഴ്ച ചിക്കാഗോ ടൈം രാത്രി 8.30 ന് സൂം
കോണ്‍ഫറന്‍സ് നടത്തുന്നു.

സംഘാടകരും സാമൂഹിക പ്രവര്‍ത്തകരുമായ ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവര്‍ നേതൃത്വം നല്‍കുന്ന കോണ്‍ഫറന്‍സില്‍ ഡോ. ബിന്ദു ബി.ആര്‍ കോവിഡ് പ്രതിരോധത്തിന് പ്രസ്തുത ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയെ പറ്റിയും മറ്റും സംസാരിക്കും.

ഹോമിയോപ്പതി രോഗത്തിനല്ല, രോഗിക്ക ് അഥവാ രോഗലക്ഷണങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡോ. ബിന്ദു പറയുന്നു. ഒരു രോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ക്ക ് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള മരുന്നാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിര പ്രതിരോധ മരുന്നുകള്‍ തിരഞ്ഞെടുക്കുന്നതും ഇതേ രീതിയിലൂടെയാണ്. പ്രതിരോധ മരുന്നുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ രോഗം വരാതിരിക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. പകര്‍ച്ചവ്യാധികള്‍ക്ക ് മരുന്നു കഴിക്കുന്നുവെന്നതു കൊണ്ട് ഒരിക്കലും രോഗവ്യാപനം തടയാനുള്ള ഉപാധികള്‍ ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടരുതെന്ന് ഡോക്ടര്‍
ഓര്‍മ്മിപ്പിക്കുന്നു.

കോവിഡ് 19 രോഗത്തെ തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍ തുടങ്ങിയവ പാലിച്ചു കൊണ്ടു തന്നെ വേണം പ്രതിരോധമരുന്ന് കഴിക്കേണ്ടത്.

ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിട്ടുള്ള കോവിഡ് 19ന്റെ രോഗലക്ഷണങ്ങളില്‍ ഏറ്റവും അധികം രോഗികളില്‍ കണ്ടു വരുന്ന ലക്ഷണങ്ങള്‍ വിലയിരുത്തി അതിന് സമാനമായ ലക്ഷണങ്ങള്‍ വ്യക്തമാക്കിയിട്ടുള്ള മരുന്നാണ് ആഴ്‌സനികം ആല്‍ബം 30.
ഈ മരുന്ന് കഴിക്കുമ്പോള്‍ വ്യക്തിയുടെ ശരീരത്തില്‍ രോഗ ലക്ഷണങ്ങള്‍ക്കെതിരായ പ്രതിരോധ ശേഷി ഉണ്ടാക്കുന്നു. അഥവാ ആ വ്യക്തിയുടെ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു. ഇങ്ങനെ വര്‍ദ്ധിച്ച പ്രതിരോധ ശേഷി ആ വ്യക്തി യഥാര്‍ത്ഥ രോഗത്തെ അഭിമുഖീകരിക്കുമ്പോള്‍ ആ രോഗലക്ഷണങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയും രോഗം വരുന്നത് തടയുകയും ചെയ്യുന്നു. അഥവാ രോഗം വന്നാല്‍ തന്നെയും അത് കൂടിപ്പോകാതെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ഡോ. ബിന്ദു വിശദീകരിച്ചു.

മുതിര്‍ന്നവര്‍ രാവിലെയും വൈകുന്നേരവും മൂന്ന് ഗുളികകള്‍ വീതം അഞ്ച് ദിവസം കഴിക്കണം. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്കു ശേഷം ഈ ഡോസ് ആവര്‍ത്തിക്കുകയും ചെയ്യണം. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ രണ്ട് ഗുളികകള്‍ വീതമാണ് കഴിക്കേണ്ടത്. ആഹാരത്തിന് അര മണിക്കൂര്‍ മുമ്പോ, അര മണിക്കൂര്‍ ശേഷമോ ആണ് ഗുളിക കഴിക്കേണ്ടത്. മറ്റ് രോഗങ്ങള്‍ക്ക്, ഉദാഹരണത്തിന് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പ്രഷര്‍, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്ന് കഴിക്കുന്നവര്‍ക്കും ആഴ്‌സനികം ആല്‍ബം 30 യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല.

ഗുജറാത്തില്‍ ക്വാറന്റൈനിലുള്ള 1600 പേര്‍ ഈ മരുന്ന് കഴിച്ചതിനു ശേഷം ടെസ്റ്റിന് വിധേയമായപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. അതു പോലെ ഡല്‍ഹിയില്‍ നിന്നും മറ്റും സമാനമായ റിപ്പോര്‍ട്ടുകളാണ് വന്നിട്ടുള്ളതെന്ന് ഡോ. ബിന്ദു പറഞ്ഞു.

ഈ കോവിഡ് കാലത്ത് 'കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍' സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ രോഗികള്‍ക്കും വീടുകളില്‍ ഒറ്റപ്പെട്ട് പോയവര്‍ക്കും സഹായം എത്തിച്ചു കൊടുത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.

മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനവും ബോധവത്ക്കരണ പരിപാടികളും ഏവര്‍ക്കും തുണയായി. പ്രമുഖ ജീവകാരുണ്യ സംഘടനയായ 'കെയര്‍ ആന്‍ഡ് ഷെയര്‍' കൈകോര്‍ത്ത് ചിക്കാഗോ മലയാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ സംഘടന അര്‍ഹരായവര്‍ക്ക ് ഫുഡ് കൂപ്പണുകള്‍ നല്‍കി വരുന്നു.

കൈകോര്‍ത്ത് ചിക്കാഗോ മലയാളികള്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ട്രാവല്‍-വിസ കമ്മറ്റി, ഫുഡ് കമ്മറ്റി, കൗണ്‍സലിങ് കമ്മറ്റി തുടങ്ങിയവ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. ഈ ജനകീയ മുന്നേറ്റത്തിന് അമേരിക്കയിലെ മലയാളി സമൂഹത്തില്‍ നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ലഭിക്കുകയും ചെയ്യുന്നു.

കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലപ്രദമാണെന്ന് വിശദീകരിക്കുന്ന സൂം കോണ്‍ഫറന്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്...
ടോള്‍ ഫ്രീ നമ്പര്‍: 1-833-353-7252
ബെന്നി വാച്ചാച്ചിറ: 847 322 1973
ജിതേഷ് ചുങ്കത്ത്: 224 522 9157
ബിജി സി മാണി: 847 650 1398

കോവിഡ് 19 പ്രതിരോധത്തിന് ഹോമിയോ മരുന്ന്: 'കൈകോര്‍ത്ത് ചിക്കാഗോ' സൂം സംവാദം ജൂണ്‍ 3ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക