Image

ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം

Published on 29 May, 2020
ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം

കോവിഡ് -19 കോണ്‍ടാക്റ്റ് ട്രേസിംഗ് ആപ്പായ ആരോഗ്യ സേതു ഓപ്പണ്‍ സോഴ്‌സ് ആക്കുകയാണെന്ന് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ആരോഗ്യ സേതുവിന് ഒരു ബഗ് ബൗണ്ടി പ്രോഗ്രാമും പ്രഖ്യാപിച്ചു. അപ്ലിക്കേഷനില്‍ അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്യുന്ന ആര്‍ക്കും ഹനാല ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും.

ഇതുമായി അറിവുള്ള ആര്‍ക്കും ബഗ് ബൗണ്ടി പ്രോഗ്രാം പ്രയോജനപ്പെടുത്താം. ആപ്ലിക്കേഷനിലെ പ്രശ്നങ്ങള്‍ കണ്ടെത്തി അറിയിക്കാം. താല്‍പര്യമുള്ളവര്‍ bugbounty@nic.in ലേക്ക് ഒരു ഇമെയില്‍ അയച്ചാല്‍ മതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക