Image

എന്നിലെ നെരിപ്പോട്, ഉത്ര എന്ന മകൾ... (മില്ലി ഫിലിപ്പ്)

Published on 29 May, 2020
എന്നിലെ നെരിപ്പോട്, ഉത്ര എന്ന മകൾ... (മില്ലി ഫിലിപ്പ്)
ഉത്ര എന്റെ പുത്രി   ശിശിരയെക്കാൾ അഞ്ചു വയസ്സിനു മൂത്ത പെണ്‍കുട്ടി
... ഈ വാർത്ത വായിക്കുമ്പോൾ എൻറ്റെ മകൾ എന്റെ അടുക്കൽ ഉണ്ടായിരുന്നു.ഞാൻ അവളുടെ മുഖത്ത് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ എന്നോട് ചോദിച്ചു..”.Amma why are you staring at me? “
എന്തോ എന്നിലെ മാതൃത്വം ഒന്ന്  വിതുമ്പി. അവളോട്  ഞാൻ ഈ ക്രൂരത വിശദീകരിച്ചു .എൻറ്റെ മകളുടെ കണ്ണ് നിറഞ്ഞു. പിന്നീട് അവൾ പറഞ്ഞ രണ്ടു
വാദമുഖങ്ങൾ ആണ് എന്നെ എഴുതുവാൻ പ്രേരിപ്പിച്ചത് .

Why did her parents allow the marriage in the first place? It is clear that he did not love her, but used marriage to take advantage of her family’s money and her body.
Our community should end the stigma towards divorce and depression. Especially after instances like these.

ഒരു ചെറിയ കുറവ്( ആ കുറവിനെ ഒരു കുറ്റമായി ഞാൻ കാണുന്നില്ല) ഉള്ള പെണ്കുട്ടിയെ കൈയേൽക്കുവാൻ "സുന്ദരൻ " ഒരു കുറവും ഇല്ലാത്തവൻ എന്ന് വിശേഷിപ്പിക്കുന്ന ഒരു മൃഗത്തിന് മകളെ ഏല്പിച്ചു കൊടുക്കുപ്പോൾ ആ പാവം മാതാപിതാക്കൾ ഓർത്തില്ലേ പണം കൊടുത്തു വാങ്ങുന്ന സ്നേഹം യാഥാർഥ്യം അല്ല എന്ന നഗ്നസത്യം .വീണ്ടും വീണ്ടും ആ അധമൻ ഭർത്താവുദ്യോഗത്തിനു പണം അവശ്യ പെട്ടപ്പോൾ ആ കുട്ടിയെ തിരിച്ചു കൊണ്ടുവരമായിരുന്നില്ലേ?
എല്ലാം പെണ്കുട്ടികളുടെ വിധി എന്ന് ആശ്വസിക്കുംപ്പോൾ ഓർക്കുക....പെൺകുട്ടികളെ  മാത്രം എന്തിനു വിധിയുടെ ബലിയാടുകൾ ആക്കുന്നു.

സമ്പൂർണ സാക്ഷരതാ  നേടി  എന്ന് അഭിമാനിക്കുന്ന എന്റെ നാട്ടിലെ മാതാപിതാക്കൾ ഒറ്റകെട്ടായി നിന്നാൽ ഈ വിധിയെ നമ്മൾക് തിരുത്താം.സ്ത്രീധനം കൊടുത്ത നമ്മളുടെ പെണ്കുട്ടികളെ വില്പനച്ചരക്കാക്കരുത്.

പ്രത്യേകിച്ച് എന്തെങ്കിലും കുറവുകൾ (കുറവുകൾ നമ്മൾ തീരുമാനിക്കുന്നത് എന്ന ഓര്മ വേണം )ഉള്ള പെണ്കുട്ടികള് എങ്കിൽ അവരെ സ്നേഹിക്കുന്ന, അവരുടെ ഹൃദയം കാണുന്ന , ഈ പെൺകുട്ടിയെ സ്വീകരിക്കുവാൻ എനിക്ക് ഒരു താലി മതി എന്ന് പറയുവാൻ ധൈര്യം ഉള്ള " പുരുഷൻമാരെ " കണ്ടെത്തൂ .പുരുഷ വർഗത്തിന് തന്നെ അപമാനമായ സൂരജുമാർക്ക് നമ്മൾ മാതാപിതാക്കൾ ഇനിയും പ്രോത്സാഹനം നൽകാതിരിക്കുക
.പണം ,സൗന്ദര്യം ,കഴിവുകൾ എല്ലാം വെറും ലൗകീകം അല്ലെ. അപ്പോൾ പ്രണയത്തിനു  സ്ഥാനം എവിടെ? ഒരു കുടുംബത്തിൽ പ്രണയം ഉണ്ടെങ്കിൽ പിന്നെ ഈ പറയുന്ന കുറവുകൾ ഒക്കെ ഒരു കുറവാണോ..സുന്ദരൻ  എന്ന് വിശേഷിപ്പിക്കുന്ന  സൂരജ് ആണോ ,ഭർത്താവിനെ അകമഴിഞ്ഞ് വിശ്വസിച്ചു സ്നേഹിച്ച ഉത്രയാന്നോ ഇവിടെ മാനസിക മന്ദത ഉള്ളവർ.

പെൺകുട്ടികൾ ഒരു ബാധ്യത അല്ല ഭാര്യയെ  പോറ്റാൻ , അവളുടെ മാതാപിതാക്കൾ തരുന്ന  സ്വർണം , പണം വേണം എന്ന് ശാട്യം പിടിക്കുന്ന മുഖംമൂടി ധരിച്ച മൃഗങ്ങളെ ഒഴുവാക്കുക.
സ്വർണം ,കാറും ഏക്കറുകളും ആണോ ഒരു കുടുംബത്തിന്റെ, പ്രണയത്തിന്റെ അടിത്തറ? പൗലോശ്ലീഹാ കൊരിന്ത് യർക്ക്  എഴുതിയ ലേഖനത്തിൽ പ്രതിപാദിക്കുന്നു "സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
 സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;

 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:
 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
 സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല"
പണത്തെ സ്നേഹിച്ച സൂരജ് , ഒരു കൊലയാളി മാത്രം അല്ല  ,ഒരു ബലാത്സംഗവീരൻ കൂടിയാണ്. അവനിൽ  ബലാൽസംഗ കുറ്റവും ചാർത്തുക. ഒരു പെണ്ണിനെ ഹൃദയം കൊണ്ട്  സ്നേഹിക്കാതെ അവളുടെ ശരീരം  സ്നേഹിക്കുന്നത് ബലാത്സംഗം  അല്ലെ ?

എന്റ്റെ മകൾ പറഞ്ഞ അടുത്ത വാദമുഖം... വിഷാദരോഗം ,വിവാഹമോചനം എന്നിവയോടുള്ള നമ്മുടെ മലയാളികളുടെ "Stigma "മുദ്രകുത്തൽ. സദാചാരബോധത്തിന്റെ വക്താക്കളായ നമ്മൾ ഡിവോഴ്സ് എന്ന് കേട്ടാൽ ,വിവാഹമോചനം നേടിയ ഒരു സ്ത്രീ(പുരുഷനു ബാധകം അല്ല ) എന്ന് കേട്ടാൽ..അവളെ പിന്നെ വിചാരണ ആണ്.....വിവാഹമോചനം വേണ്ട ....സ്വന്തം മാതാപിതാക്കളുടെ അടുത്ത ഒരു പെണ്കുട്ടി വിവാഹശേഷം വന്നു താമസിച്ചാൽ,പ്രവാസികൾ അവധിക്കു വന്നു കഴിയുമ്പോൾ ഉള്ള ചോദ്യം പോലെ  ..ഭർത്താവിന്റെ വീട്ടിലേക്ക് എന്നാണ് തിരിച്ചു പോവുനത്. നാട്ടുകാരുടെ ചോദ്യങ്ങൾ ആണ്  മാതാപിതാക്കളും ഭയപെടുന്നത് . ഈ ചോദ്യം ഭയന്ന് വീടിൽ വരാൻ മടിക്കുന്ന എത്ര  പെണ്കുട്ടികള് ന മ്മുടെ നാട്ടിൽ ഉണ്ട് .പിന്നെ വിവാഹമോചനം കൂടെ ആയാൽ  പറയുകയും വേണ്ട.  നാട്ടുകാര് കൊണ്ട് പറയിപ്പാകാതെ അടങ്ങി ഒതുങ്ങി ,അടിയും കൊണ്ട് പാമ്പിന്റെ വിഷത്തേക്കാൾ വിഷം ഉള്ള വാക്കുകളും കേട്ട് ,സ്നേഹം അനുഭവിക്കാതെ , മക്കൾക്ക് വേണ്ടി സന്തോഷങ്ങൾ തേജിച്ച അഭിനയിച്ചു ജീവിക്കുക,ഇതല്ലേ നമ്മളുടെ പെൺകുട്ടികൾ കേട്ട് വളരുന്നത്.

ദുരഭിമാനം , നാട്ടുകാർ , രണ്ടും മാറ്റിവെച്ചു നമ്മുടെ പെൺമക്കളുടെ ഹൃദയം കാണുവാൻ  ശ്രമിക്കു. തീർച്ചയായും പെണ്കുട്ടികള് ക്രമപ്പെട്ടു ജീവിക്കണം .പക്ഷെ പുരുഷമാർക്ക് ഇതു ബാധകം അല്ലെ?
ഉ ത്ര ജീവനോട് ഉണ്ടായിരുന്നു എങ്കിൽ അവൾ വിവാഹമോചനം നേടി വീട്ടിൽ വന്നു നിന്നിരുന്നുവെങ്കിൽ   ഇപ്പോൾ സഹതപിക്കുന്ന നാട്ടുകാർ അവളെ വാക്ക്ശരങ്ങൾ കൊണ്ട് തളർത്തിയേണം.   ഒരു കുറവുള്ള പെണ്കുട്ടി ,വിവാഹമോചനം നേടിയ പെണ്കുട്ടി ഇവരൊക്ക ഇപ്പോഴും നമ്മുടെ മലയാളിയുടെ ദുരഭിമാനത്തിന്റ്റെ ഇരകളാണ് .

 ഇരുപത്തിയൊന്ന്  കൊല്ലമായി ഞാൻ  അമേരിക്കയിൽ ജീവിക്കുന്നു. ..  സദാചാരക്കാർ  പുച്ഛത്തോടെ അധിക്ഷേപിക്കുന്ന  അമേരിക്കൻ സംസ്ക്കാരത്തിൽ ഇന്ന് വരെ ഒരു ,സ്ത്രീധനം വാങ്ങി വിവാഹവും, സ്ത്രീധനമരണവും കേട്ടിട്ടില്ല.  അനേകം അമേരിക്കക്കാർ ഈ ഇരുപത്തൊന്നു വര്ഷനിടയിൽ ഞാൻ പരിചയപെട്ടു. സ്നേഹത്തിനു വേണ്ടി അല്ലാതെ പണത്തിനു വേണ്ടി വിവാഹം കഴിക്കുന്ന ദമ്പതിമാരെ ഞാൻ കണ്ടിട്ടില്ല.  

എല്ലാ  വിവാഹങ്ങളും  പ്രണയത്തിന്റെ ആഘോഷം മാത്രം .   സ്ത്രീ എന്ത്‌ കൊണ്ടു വന്നു, അവളുടെ കുടുംബമഹിമ  എന്നതിന്റെ അളവിലല്ല സ്നേഹം നിശ്ചയിക്കപ്പെടുന്നത്.  സ്ത്രീയുടെ മാതാപിതാക്കൾ  ഉണ്ടാക്കിയ സ്വത്ത്‌ കിട്ടാത്തതിനാൽ ഒരു സ്ത്രീയെയും അവർ അപഹസിക്കുന്നതായും അപായപ്പെടുത്തിയതായും അറിവില്ല. ദമ്പതികൾ  അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് സ്വന്തം വിവാഹം പോലും നടത്തുന്നതും. ഇവിടെ വിവാഹങ്ങൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾ ക്ക് വേണ്ടിയല്ല.  പരസ്പരം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന  രണ്ടു പേർക്ക് വേണ്ടിയാണ്. എന്റെ ഒരു സഹപ്രവർത്തക ഉണ്ട് . ഈ സ്ത്രീ വിഷാദരോഗത്തിന് അടിമയാണ്. ഒരു ശാസ്ത്രജ്ഞൻ ആണ്  അവരുടെ കാമുകൻ. രണ്ടുപേരും അവരുടെ ചിലവിൽ അടുത്ത മാസം വിവാഹം കഴിക്കുവാൻ പോകുന്നു. ഹൃദയത്തിന്റെ അടുപ്പത്തിനാണ് ഇവിടെ പ്രാധാന്യവും മാഹാത്മ്യവും  കൊടുക്കുന്നത്..അല്ലാതെ ജോലിയോ ,പണമോ, ആരോഗ്യമോ ഒന്നും അല്ല..

വിവാഹമോചനം നേടിയ സഹപ്രവർത്തകരും എനിക്കുണ്ട്.  സ്നേഹം അഭിനയം ആയി തുടരാൻ കഴിയാത്തപ്പോൾ പരസ്പരബഹുമാനത്തോടെ  പിരിയുകയും ചെയ്യുന്നു.  ഒരിക്കൽ സ്നേഹിച്ചു വിവാഹം കഴിച്ചതിന്റെ  പേരിൽ, പിരിഞ്ഞു കഴിയേണ്ടി വന്നാൽ പോലും ആജന്മശത്രുക്കൾ ആയി കഴിയുന്നതും ഇല്ല. മകൾക്കൊപ്പം ഗ്രേഡുയേഷൻ  ,പിറന്നാളുകൾ ഒരുമിച്ച് ആഘോഷിക്കാരും ഉണ്ട് .

  സമ്പൂർണ സാക്ഷരത ,ദൈവത്തിന്റ്റ്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന നമ്മുടെ സമൂഹം ഇനിയും എന്നാണ് സ്ത്രീധനം  എന്ന ദുരാചാരം  , വിഷാദരോഗതോടും വിവാഹമോചനത്തോടും ഉള്ള മുദ്രകുത്തൽ വിവേചനങ്ങളിൽ നിന്ന് മോചനം ലഭിക്കുക ?
എനിക്ക് പറയുവാൻ ഉള്ളത് മാതാപിതാക്കളോടും പെണ്കുട്ടികളോടും ആണ് .
നിങ്ങളുടെ പെൺമക്കളെ സ്വന്തം കാലിൽ നില്ക്കാൻ പഠിപ്പിക്കുക ,അവരെ സ്നേഹിക്കുന്നവരുടെ കൈകളിൽ ഏൽപ്പിക്കുക . നിങ്ങളുടെ പണത്തെ സ്നേഹിക്കുന്നവരെ അല്ല നിങ്ങളുടെ മകളെ സ്നേഹിക്കുന്നവരെ ഓട്ടിസം ,വിഷാദരോഗം ഇവയൊക്ക ഒരു അവസ്ഥയാണ് അല്ലാതെ കുറവുകൾ അല്ല....നാട്ടുകാർ എന്ത് പറയും എന്ന് ഭയം ഉപേക്ഷിക്കുക.. നാട്ടുകാർ അല്ല നിങ്ങളുടെ ചെലവ് വഹിക്കുന്നത്.ഇനിയും പാമ്പുവിൽപ്പനക്കാരൻ സുരേഷിന് ബിസിനസ് കൂട്ടാൻ ഇട കൊടുക്കാതിരിക്കുക . ആണ്കുട്ടികള് ഉണ്ടെങ്കിൽ അവർക്കു വേണ്ടി  സ്ത്രീധനം ഇരന്നു  വാങ്ങാതെ ഇരിക്കുക. സ്ത്രീധനം ഒരു ദുർഭൂതം ആണ് .നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന നമ്മുടെ പെൺമക്കളെ പാമ്പിനെ കൊണ്ട് കൊത്തിപ്പിക്കുന്ന  , ഗ്യാസ് സ്റ്റോവ് പൊട്ടി തെറിച്ചു കൊല്ലുന്ന ദുർഭൂതം.

പെണ്കുട്ടികളെ  നിങ്ങളോടു ഒരു വാക്ക്..നിങ്ങളുടെ  പണം ,സൗന്ദര്യം മാത്രം കണ്ടു സ്നേഹം അഭിനയിക്കുന്നവരെ കണ്ടാൽ  തിരിച്ചറിയുവാൻ ഉള്ള വകതിരിവ് ഉണ്ടാക്കുവാൻ പ്രാർത്ഥിക്കുക .സ്ത്രീധനം ചോദിക്കുന്നവരെ ഞാൻ വിവാഹം കഴിക്കില്ല എന്ന് പറയുവാൻ ഉള്ള തൻറ്റേടം ,ആത്മാഭിമാനം ഉണ്ടാവണം.

ഞാനും എന്റ്റെ മകളും കൂടിയാണ് : തപ്പാട്  THE SLAP എന്ന ഹിന്ദി സിനിമ കാണുന്നത് . അതിലെ ചില ഡയലോഗ് എന്നെ ചിന്തിപ്പിച്ചു.ക്ഷമിക്കണം എന്ന് പെൺമക്കളെ പഠിപ്പിക്കുന്ന അമ്മമാർ നിങ്ങൾ നിങ്ങൾക്കു വേണ്ടിയും ജീവിക്കണം ,നിങ്ങളുടെ വക്താക്കൾ നിങ്ങൾ  ആവണം എന്നും ..കൂടി പറഞ്ഞു പഠിപ്പിക്കു ……..

ഇനിയും ഉത്രമാർ ഉണ്ടാവാതിരിക്കട്ടെ. ഉത്രയുടെ മാതാപിതാക്കളുടെ കണ്ണുനീർ വീണപോലെ നമ്മുടെ മണ്ണിൽ വീണ്ടും ആ ബാഷ്പകണങ്ങൾ വീണു ധരണി ചുട്ടുപൊള്ളാതിരിക്കട്ടെ ...സൂരജ്മാരെ പോലെയുള്ള വിഷപ്പാമ്പുകളെ വീണ്ടും വളർത്തിക്കൊണ്ടു വരാൻ ഇടയാവാതിരിക്കട്ടെ..ഒരു ആൺകുട്ടിയുടെ 'അമ്മ എന്ന നിലയിൽ  ഒരു ആശങ്കയും, സൂരജിനെ പോലെ സ്ത്രീയെ സ്നേഹിക്കാതെ ബഹുമാനിക്കാത്ത വിഷപ്പാമ്പ് ആയി വളരരുതേ  എന്ന പ്രാർത്ഥന മാത്രം ..ഒരു പെൺകുട്ടിയുടെ 'അമ്മ എന്ന നിലയിൽ ഉ ത്ര നീ എന്നും എന്നിൽ ഒരു നീറുന്ന നെരിപ്പോടാണ് .. ഉ ത്ര കുട്ടി നിൻറ്റെ ചിരിയും നിൻറെ മാതാവിന്റെ കണ്ണുനീരും എന്റ്റെ ഹൃത്തിനെ നീറ്റുന്നു ...പ്രണാമം..


എന്നിലെ നെരിപ്പോട്, ഉത്ര എന്ന മകൾ... (മില്ലി ഫിലിപ്പ്)
Join WhatsApp News
JACOB 2020-05-30 19:33:17
When money is more important than love and caring, the marriage will not flourish. The time has come to end this dowry system and buying a man with a dowry. Many Indian parents think of sons as assets and daughters as liabilities. What a twisted way of thinking?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക