Image

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 3 മലയാളികള്‍ കൂടി മരിച്ചു

Published on 29 May, 2020
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് 3 മലയാളികള്‍ കൂടി മരിച്ചു
ദുബായ്: കോവിഡ്19 ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു. യുഎഇയില്‍ രണ്ടു പേരും സൗദി അറേബ്യയില്‍ ഒരാളുമാണ് മരിച്ചത്.

മലപ്പുറം എടപ്പാള്‍ സ്വദേശി മൊയ്തൂട്ടി (50) അബുദാബിയിലും മലപ്പുറം കടുങ്ങാപുരം കട്ട്‌ലശ്ശേരി സ്വദേശി ഷാഹുല്‍ ഹമീദ് (37)അജ്മാനിലും കോഴിക്കോട് പെരുമണ്ണ സ്വദേശി വി.പി.അബ്ദുള്‍ ഖാദര്‍ (55) സൗദി അറേബ്യയിലും മരിച്ചു.

സൗദി അല്‍കോബറില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുള്‍ ഖാദര്‍. ഭാര്യ സുഹറ. മക്കള്‍: അജാസ്, റാഷിദ്, ജസ്‌ന

കേരള സാംസ്കാരികവേദി പ്രവര്‍ത്തകനായിരുന്നു അബുദാബിയില്‍ മരിച്ച മൊയ്തുട്ടി. ഭാര്യ: റംല. മക്കള്‍: സഫ്‌വാന്‍, സുഹൈല്‍, സഹ്‌ല.

അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഷാഹുല്‍ ഹമീദ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ഭാര്യ: റഹീന, മക്കള്‍: ഷഹാന നസ്രിന്‍, മുഹമ്മദ് ഷാദില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക