Image

ബ്രസീലില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന, അമേരിക്കയെ മറികടന്നു

Published on 29 May, 2020
ബ്രസീലില്‍ പുതിയ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന, അമേരിക്കയെ മറികടന്നു
ബ്രസീലിയ: കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ബ്രസീലില്‍ പുതുതായി സ്ഥിരീകരിച്ചത് 29,526 കേസുകളാണ്. അമേരിക്കയില്‍ 25,069 കേസുകളും. വെള്ളിയാഴ്ച ബ്രസീലില്‍ 24,151 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അമേരിക്കയില്‍ വെള്ളിയാഴ്ച സ്ഥിരീകരിച്ച കേസുകള്‍ ബ്രസീലിലേതിനേക്കാള്‍ കുറവാണ്. 22,658.

ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം അമേരിക്കയില്‍ 17.94 ലക്ഷമായി. 1212 പേരാണ് അമേരിക്കയില്‍ ഒറ്റ ദിവസം മരണപ്പെട്ടത്. ബ്രസീലിലാവട്ടെ 1180 പേരും.

യുഎസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 4.68 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.87 ലക്ഷം ആണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 4374 പേരാണ് റഷ്യയില്‍ കോവിഡ് ബാധിതരായി മരിച്ചത്. എന്നാല്‍ ബ്രസീലില്‍ 29,526 ആയി മരണം.

ടെസ്റ്റിങ്ങുകളുടെ അപര്യാപ്തത നിലനില്‍ക്കുന്നതിനാല്‍ ബ്രസീലില്‍ കേസുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

ഇന്ത്യയിലും ദിനം പ്രതിയുള്ള മരണങ്ങള്‍ കൂടുകയാണ്. ഏറ്റവും പുതുതായി കൂടുതല്‍ മരണം രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 269 പേരാണ് പുതുതായി ഇന്ത്യയില്‍ മരിച്ചത്. കോവിഡ് കേസുകളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന റഷ്യയില്‍ പോലും പുതുതായി 232 പുതിയ മരണങ്ങളേ രേഖപ്പെടുത്തിയിട്ടുള്ളൂ.

ലോകത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60.26ലക്ഷമായി. ഇതുവരെ 36.64 ലക്ഷം പേര്‍ രോഗബാധിതരായി മരണപ്പെട്ടു.

26 ലക്ഷം പേരാണ് ലോകമാകമാനം ഇതുവരെ രോഗമുക്തി നേടിയത്. 29.50 ലക്ഷം പേര്‍ക്ക് ചെറിയ രോഗബാധമാത്രമേയുള്ളൂ. അതേ സമയം 53,736 പേരുടെ നില ഗുരുതരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക