Image

ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചത് 80 കുടിയേറ്റ തൊഴിലാളികള്‍

Published on 30 May, 2020
ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചത് 80 കുടിയേറ്റ തൊഴിലാളികള്‍

ന്യുഡല്‍ഹി: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനില്‍ യാത്രയ്ക്കിടെ ഇതുവരെ 80 പേര്‍ മരിച്ചുവെന്ന് റെയില്‍വേ ്രെപാട്ടക്ഷന്‍ ഫോഴ്‌സ്. മേയ് ഒമ്പത് മുതല്‍ 27 വരെയുള്ള കണക്കാണിത്. അതേസമയം, മേയ് ഒന്നു മുതല്‍ എട്ടു വരെയുള്ള തീയതികളിലെ കണക്ക് വ്യക്തമല്ല.

മേയ് ഒന്നിന് ആരംഭിച്ച ശ്രമിക് ട്രെയിന്‍ മേയ് 27 വരെ 2,73,840 സര്‍വീസ് നടത്തി. 50 ലക്ഷത്തോളം തൊഴിലാളികളെ നാട്ടിലെത്തിച്ചുവെന്നും റെയില്‍വേ വ്യക്തമാക്കി.  അതേസമയം ട്രെയിനില്‍ മരിച്ചവരെല്ലാം ഗുരുതര രോഗത്തിന് അടിമകളായിരുന്നുവെന്നും ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണെന്നുമാണ് റെയില്‍വേ പറഞ്ഞത്. എന്നാല്‍ കടുത്ത ചൂടും വിശപ്പും നിര്‍ജലീകരണവുമാണ് ശ്വാസതടസ്സവുമാണ് മരണകാരണമെന്ന് യാത്രക്കാരുടെ ആരോപണം.

കഴിഞ്ഞ ദിവസം ട്രെയിനില്‍ മരിച്ച ബിഹാര്‍ സ്വദേശിനിയുടെ മൃതദേഹം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്ന ദൃശ്യം ഏറെ ഹൃദയഭേദകമായിരുന്നു. അമ്മ ഉറങ്ങിക്കിടക്കുകയാണെന്ന ധാരണയില്‍ ഉണര്‍ത്താന്‍ ശ്രമിച്ച കുട്ടിയുടെ ദൃശ്യവും കുടിയേറ്റ പലായനത്തിലെ നൊമ്പരക്കാഴ്ചയായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക