Image

ബ്രിട്ടണില്‍ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍

Published on 30 May, 2020
 ബ്രിട്ടണില്‍ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍

ലണ്ടന്‍: ബ്രിട്ടണില്‍ കൊവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടറെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. രാജേഷ് ഗുപ്ത ആണ് മരിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് കുടുംബത്തിന്റെ സുരക്ഷയെ കരുതി വീട്ടില്‍  നിന്നും മാറി ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഇദ്ദേഹം. 

സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ ബെര്‍ക്‌ഷൈര്‍ വെക്‌സ്ഹാം പാര്‍ക്ക് ഹോസ്പിറ്റലിന്റെ ഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ അനസ്‌തേഷ്യ വിദഗ്ധനായിരുന്നു ഡോ.രാജേഷ് ഗുപ്ത. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ഡോക്ടറെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും മരണകാരണം വ്യക്തമായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

ജമ്മു കശ്മീരില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷമാണ് രാജേഷ് ഗുപ്ത ഭാര്യയ്ക്കും മകനുമൊപ്പം ലണ്ടനിലേക്ക് കുടിയേറിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക