മുംബൈ: രാജ്യത്ത് ലോക്ഡൗണിനെ തുടര്‍ന്ന് സ്ഥിരമായി അടച്ചുപൂട്ടിയത് ഏഴുലക്ഷത്തിലധികം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍. പണ ലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന് കാരണമായതായി പറയുന്നു.
ലോക്ഡൗണിന് ശേഷവും ഇവ തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ് വിവരം. നേരത്തേ മൊബൈല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് ലോക്ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ വില്പന നടത്തുന്ന കടകളില്‍ 60 ശതമാനത്തോളം പിന്നീട് തുറന്നില്ലെന്നാണ് വിവരം. 1,50,000 ത്തോളം കടകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം നിലച്ചത്