Image

പെട്രോളിനും ഹോംഡെലിവറി; അനുമതി ഉടനെന്ന് കേന്ദ്രമന്ത്രി

Published on 30 May, 2020
പെട്രോളിനും ഹോംഡെലിവറി; അനുമതി ഉടനെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പെട്രോള്‍ ഹോം ഡെലിവറി ചെയ്യാന്‍ എണ്ണകമ്ബനികള്‍ക്ക്‌ കേന്ദ്രം അനുമതി നല്‍കിയേക്കും. രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിനായി ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.


ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നെന്ന് മന്ത്രി പിടിഐയോട് പറഞ്ഞു. ഭാവിയില്‍ ഇന്ധനങ്ങള്‍ ജനങ്ങള്‍ക്ക് ഹോംഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോളും ഡീസലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് വീട്ടുപടിക്കല്‍ എത്തിച്ച്‌ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു.


 ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ആരംഭിക്കുക.


ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 2018 ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ മൊബൈല്‍ ഡിസ്‌പെന്‍സറുകള്‍ വഴി ഡീസല്‍ വിതരണം ആരംഭിച്ചത്. ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പക്ഷേ ലോക്ക്ഡൗണില്‍ വാങ്ങല്‍ ശേഷിയില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക