Image

ജിഎസ്‌ടി വരുമാനത്തില്‍ 70% ഇടിവ്; രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷം

Published on 30 May, 2020
ജിഎസ്‌ടി വരുമാനത്തില്‍ 70% ഇടിവ്; രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷം

കൊവിഡ്-19 പശ്ചാത്തലത്തില്‍ രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് സമ്ബൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ജിഎസ്ടി വരുമാനത്തിലും കുത്തനെ ഇടിവ്.


 2020-21 സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ അതായത് ഏപ്രില്‍ മാസത്തില്‍ ജിഎസ്‌ടി വരുമാനത്തില്‍ 70 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കം‌പ്‌ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (സി‌ജി‌എ) പുറത്തുവിട്ട പ്രതിമാസ ജിഎസ്‌ടി ശേഖരണ കണക്കുകള്‍ പ്രകാരം 16,707 കോടി രൂപ മാത്രമാണ് ജിഎസ്‌ടി വരുമാനമായി ഏപ്രിലില്‍ സര്‍ക്കാരിന് ലഭിച്ചത്. മുന്‍ വ‍ര്‍ഷം 55,329 കോടി രൂപ ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ജിഎസ്‌ടി വിഹിതത്തില്‍ മാത്രമാണ് ഇത്രയും ഇടിവ് ഉണ്ടായിരിക്കുന്നത്.


സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും ഉള്‍പ്പെടെ 2019 ഏപ്രിലില്‍ മൊത്തം ജിഎസ്‌ടി പിരിവ് 113,865 കോടി രൂപയായിരുന്നു. കഴിഞ്ഞ വ‍ര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം 4.2 ശതമാനമായി കുറഞ്ഞിരുന്നു. 11 വ‍ര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വള‍ര്‍ച്ചയാണിത്. കൊറോണ പ്രതിസന്ധിയ്ക്കു മുമ്ബ് തന്നെ സാമ്ബത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക