Image

ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്ബോള്‍ പങ്കിടാന്‍ ഒരുകുന്ന് വിശേഷങ്ങളുണ്ടാകും; ഇര്‍ഫാന് ഭാര്യയുടെ വൈകാരികമായകുറിപ്പ്

Published on 30 May, 2020
ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്ബോള്‍ പങ്കിടാന്‍ ഒരുകുന്ന് വിശേഷങ്ങളുണ്ടാകും; ഇര്‍ഫാന് ഭാര്യയുടെ വൈകാരികമായകുറിപ്പ്

സിനിമ പ്രേമികളുടെ പ്രിയ നടന്‍ ഇര്‍ഫാന്‍ ഖാന്റെ വിയോ​ഗം അപ്രതീക്ഷിതമായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന താരം ലോക്ക്ഡൗണിന് ഇടയിലാണ് വിടപറയുന്നത്. ഇപ്പോള്‍ ഇര്‍ഫാനെ വീണ്ടും കണ്ടുമുട്ടുന്നതിനെ കുറിച്ച്‌ ഭാര്യ സുതാപ സിക്ദര്‍ കുറിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.


റൂമിയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് സുതാപയുടെ പോസ്റ്റ്. '' ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വെച്ച്‌ നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്ബോള്‍ ഈ ലോകത്തെക്കുറിച്ച്‌ നമുക്ക് പങ്കിടാന്‍ ഒരു കുന്ന് വിശേഷങ്ങളുണ്ടാകും. ഇനി അധികം നാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങള്‍ തമ്മില്‍ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ.- സുതാപ കുറിച്ചു.




പച്ചപ്പുല്ലില്‍ കിടക്കുന്ന ഇര്‍ഫാന്റെയും ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രത്തിനുമൊപ്പമാണ് കുറിപ്പ്. ഇരുവരോടുമുള്ള സ്നേഹം അറിയിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഒന്നിച്ചുപഠിച്ച ഇരുവരും വിവാഹിതരാവുകയായിരുന്നു. ഫെബ്രുവരിയില്‍ 25ാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇര്‍ഫാന്റെ മരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക