Image

വലിയ ശരീരമുണ്ടെങ്കിലും മഹാപാവം- കൊല്ലപെട്ട ജോര്‍ജ് ഫ്‌ലോയിഡിനെപറ്റി പരിചിതര്‍

Published on 30 May, 2020
വലിയ ശരീരമുണ്ടെങ്കിലും മഹാപാവം- കൊല്ലപെട്ട ജോര്‍ജ് ഫ്‌ലോയിഡിനെപറ്റി പരിചിതര്‍
വലിയ ശരീരമുണ്ടെങ്കിലും മഹാപാവം-മിന്യാപ്പോലിസില്‍ കൊല്ലപെട്ട ജോര്‍ജ് ഫ്‌ലോയിഡിനെപറ്റി പരിചിതര്‍ പറയുന്നു. വലിയ ശരീരം കണ്ട് ആളുകള്‍ എപ്പോഴും തെറ്റിദ്ധരിക്കും. വെല്ലുവിളിച്ച് നില്‍ക്കുന്ന ഒരാളെ പോലെ തോന്നും. എന്നാല്‍, ഫ്‌ലോയിഡ് വളരെ പാവമായിരുന്നു. ആരെയും ദ്രോഹിച്ചിരുന്നില്ല. ആറു വയസുള്ള മകള്‍ ജിയാന്നയെ ജീവനായിരുന്നു.

ഹൂസ്റ്റണില്‍നിന്നും തേര്‍ഡ് വാര്‍ഡിലായിരുന്നു കുട്ടിക്കാലം.2018-ല്‍ പ്രതീക്ഷകളോടേ മിന്ന്യാപോളിസിലേക്കു താമസം മാറ്റി. പങ്കാളിയായ റോക്‌സി വാഷിങ്ങ്ടണും മകള്‍ ജിയാന്ന ഫ്‌ലോയിഡും ഒപ്പമുണ്ടായിരുന്നു.

സ്‌കൂളില്‍ മികച്ച അത്‌ലറ്റും ഡാന്‍സറുമായിരുന്നു. ഫുട്ബാളിലും ബാസ്‌കറ്റ്ബാളിലും മികച്ച താരമായിരുന്നുവെന്ന് പര്‍ട്ട്ണര്‍ റോക്‌സി വാഷിങ്ങ്ടണ്‍ പറയുന്നു.

കമ്യൂണിറ്റി കോളജിന്റെ ബാസ്‌കറ്റ്ബാള്‍ ടീമിലെ സ്ഥിരം അംഗമായിരുന്നു. എന്നാല്‍, ഫ്‌ലോറിഡയില്‍ പഠനം തുടരാന്‍ കഴിയാതെ വീട്ടിലേക്ക്മടങ്ങി.

പിന്നീട്, സ്‌ക്ര്യൂഡ് അപ് ക്ലിക്ക് എന്ന ഹിപ്-ഹോപ് മ്യൂസിക് ഗ്രൂപ്പില്‍ അംഗമായി. ഹൂസ്റ്റണിലെ സംഗീതജ്ഞന്‍ ഡി.ജി. സ്‌ക്ര്യൂവിന്റേതായിരുന്നു ഗ്രൂപ്പ്.

രണ്ട് പെണ്‍കുട്ടികളാണ് ഫ്‌ലോയിഡിന്. ഒരാള്‍ നേരത്തെയുണ്ടായിരുന്ന ബന്ധത്തില്‍ ജനിച്ചതാണ്. നല്ല ഒരു ഭര്‍ത്താവും പിതാവുമായിരുന്നു ഫ്‌ലോയിഡെന്ന് റോക്‌സി വാഷിങ്ങ്ടണ്‍പറയുന്നു.

മിന്ന്യപ്പോളിസില്‍ റസ്റ്ററന്റിലെ സുരക്ഷാ ജീവനക്കാരനായും ട്രക്ക് ഡ്രൈവറുമായും ജോലിയെടുത്തു. ചിരിച്ച്സ്വാഗതം ചെയ്യുന്ന ഫ്‌ലോയിഡിനെ റസ്റ്ററന്റില്‍ വരുന്നവര്‍ക്കെല്ലാം സുപരിചിതനായിരുന്നു.

എത്ര പാവമായിരുന്നു എന്റെ സഹോദരന്‍ എന്നാണ് ഞാന്‍ ആലോചിക്കുന്നത് -സഹോദരനായ ഫിലോനിസ് ഫ്‌ലോയിഡ് പറഞ്ഞു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ ജോര്‍ജിന് ഇഷ്ടമില്ലായിരുന്നു.

ഫ്‌ലോയിഡ് ഈയടുത്താണ് കുറച്ച് വസ്തുക്കള്‍ വാങ്ങിയത്.അതിന്റെ സന്തോഷത്തിലായിരുന്നു ഫ്‌ലോയിഡ്. ഇപ്പോള്‍ മാത്രമാണ് അവന്‍ സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയത്. അപ്പോഴേക്കും അവര്‍ അവനെ കൊന്നുകളഞ്ഞു -സുഹ്രുത്ത് മില്‍ട്ടണ്‍ കാര്‍നിക്ക് പറയുന്നു.

ഫ്‌ലോയിഡ് അറസ്റ്റിനെ എതിര്‍ത്തെന്നും അതാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് മിന്നസോട്ട പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, ഫ്‌ലോയിഡ് പൊലീസുകാര്‍ക്ക് നേരെ തിരിഞ്ഞിട്ടില്ലെന്ന് ദൃക്‌സാക്ഷികളും കാമറദൃശ്യങ്ങളും വ്യക്തമാക്കുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിലെ കാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക