Image

എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു

Published on 30 May, 2020
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു

വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും, നിലവില്‍ രാജ്യസഭ അംഗവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ പേട്രണ്‍ കൂടിയായ വീരേന്ദ്ര കുമാറിന്റെ വേര്‍പാടില്‍ സംഘടനയുടെ ഭാരവാഹികള്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രാസംഗികന്‍, പാര്‍ലമെന്േററിയന്‍ എന്നിങ്ങനെ കഴിഞ്ഞ അരനൂറ്റാണ്ടായി കേരള രാഷ്ട്രീയത്തിന്റെ മുന്‍നിരയില്‍ നിന്നരുന്ന അദ്ദേഹത്തിന്റെ വിയോഗം മലയാളകരയ്ക്കു തീരാനഷ്ടമാണെന്ന് സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലും ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ.ജെ. രത്‌നകുമാറും വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക