Image

കിടപ്പാടവും ഭക്ഷണവുമില്ലതെ മൈതാനത്ത് കഴിഞ്ഞവര്‍ക്ക് തുണയായി കല കുവൈറ്റ്

Published on 30 May, 2020
കിടപ്പാടവും ഭക്ഷണവുമില്ലതെ മൈതാനത്ത് കഴിഞ്ഞവര്‍ക്ക് തുണയായി കല കുവൈറ്റ്

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലില്ലാതെ താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍ക്ക് ആശ്രയമായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്.

തൊഴിലില്ലാതായതോടുകൂടി വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് താമസിച്ചുകൊണ്ടിരുന്നിടത്തു നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി മംഗഫ് ബ്ലോക്ക് 4 ലെ തുറസായ മൈതാനത്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഭകഷണവും താമസസ്ഥലവുമില്ലാതെ ആറുപേര്‍ ഇത്തരത്തില്‍ തുറസായ സ്ഥലത്ത് കഴിയുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കല കുവൈറ്റിന്റെ സാമൂഹിക വിഭാഗം പ്രവര്‍ത്തകര്‍ അവരെ കാണുകയും ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കമ്പനി അധികൃതരുടെ സഹായത്തോടെ തമസത്തിനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇവരില്‍ മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയും രണ്ടു പേര്‍ ശ്രീലങ്കന്‍ സ്വദേശികളുമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക