Image

മലര്‍ക്കൊടിപോലെ വര്‍ണ്ണത്തുടിപോലെ (ദേവി)

Published on 30 May, 2020
മലര്‍ക്കൊടിപോലെ വര്‍ണ്ണത്തുടിപോലെ (ദേവി)

ചലച്ചിത്ര ഗാനങ്ങൾ വരകളിലൂടെ -10

അമ്മയുടെ വാത്സല്യത്തിന്റെ താരാട്ടു കേട്ടുറങ്ങുന്ന കുഞ്ഞ് അനുഭവിക്കുന്ന സുരക്ഷിതത്വം നിർവചിക്കാനാകാത്തതാണ്. താരാട്ടുപാട്ടിന്റെ ശീലുകൾ അമ്മയുടെ സ്നേഹത്തിന്റെ വറ്റാത്ത ഉറവകളാണ്.
മക്കൾക്കായി താരാട്ടു പാടാത്ത അമ്മമാർ വിരളമാണ്. സ്നേഹമാണ് അതിന്റെ രാഗം. വാത്സല്യം അതിന്റെ താളവും.

വിഷുക്കണി എന്ന ചലച്ചിത്രത്തിനുവേണ്ടി സലില്‍ ചൗധരി ഈണം നല്‍കി എസ്‌. ജാനകി ആലപിച്ച താരാട്ട് ''മലര്‍ക്കൊടിപോലെ വര്‍ണ്ണത്തുടിപോലെ ...''
മാതൃമനസ്സിലെ പൊൻതാരമായി അമ്മമഞ്ഞിന്റെ മണിമുത്തുപോലെ ഉറങ്ങാൻ പ്രേരിപ്പിക്കുന്ന ആ താരാട്ടുരാഗം വരകളിലാക്കാന്‍ ശ്രമിച്ചപ്പോള്‍ .

____________________________________________

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ

എന്റെ മടിയെന്നും നിന്റെപൂമഞ്ചം
എന്‍മനമെന്നും നിന്‍ പൂങ്കാവനം
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍മണി പോലെ
മയങ്ങൂ... നീ ഈ ലത മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ.. ആരിരാരാരോ

കാലമറിയാതെ ഞാന്‍ അമ്മയായ്‌
കഥയറിയാതെ നീ പ്രതിഛായയായ്
നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗമണിമാളിക
മധുസ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ... ഗാന കുടം മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ..... ആരിരാരാരോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക