Image

ഒരു പോലീസ് ഓഫീസര്‍ കാണിച്ച അതിക്രമത്തിന് എന്തെന്ത് ദൂരവ്യാപക ഫലങ്ങള്‍

Published on 30 May, 2020
ഒരു പോലീസ് ഓഫീസര്‍ കാണിച്ച അതിക്രമത്തിന് എന്തെന്ത് ദൂരവ്യാപക ഫലങ്ങള്‍

പോലീസ് അതിക്രമത്തില്‍ ഒരാള്‍ മരിച്ചത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്ന് പൊതുവെ ആരും കരുതാനിടയില്ല. എന്നാല്‍ വരുന്ന പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളാകാന്‍ ഏറെ സാധ്യത കല്പിച്ചിരുന്ന മൂന്നു പേരാണ് ഈ കൊലയും കലാപവും മൂലം വെട്ടിലായത്.

ഒരു വനിതയേയാണ് താന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആക്കുകയെന്നു ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആകുമെന്ന് ഉറപ്പുള്ള മുന്‍ വൈസ് പ്രസിഡ്നറ്റ് ജോ ബൈഡന്‍ വ്യക്തമാക്കിയതാണ്.

സ്ഥാനര്‍ഥി പട്ടികയില്‍ കാലിഫോര്‍ണീയയില്‍ നിന്നുള്ള സെനറ്ററും അമ്മ വഴി ഇന്ത്യാക്കാരിയുമായ കമലാ ഹാരിസ്, മിനസോട്ടയില്‍ നിന്നുള്ള സെനറ്റര്‍ ഏമി ക്ലോബുച്ചര്‍, മസച്ചുസെറ്റ്സില്‍ നിന്നുള്ള സെനറ്റര്‍ എലിസബത്ത് വാറന്‍, ജോര്‍ജിയിലെ ഗവര്‍ണര്‍ സ്ഥാര്‍ഥി ആയിരുന്ന സ്റ്റേസി ഏബ്രാംസ്, മിഷിഗന്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ തുടങ്ങിവരാണു മുന്നണി സ്ഥാനാര്‍ഥികളായിരുന്നത്.

ഓരോരുത്തര്‍ക്കും മികവുകളും ദോഷങ്ങളും ഉണ്ട്. കമലാ ഹാരിസിനെ റണ്ണിംഗ് മേറ്റ് ആക്കിയില്ലെങ്കിലും ബ്ലൂ സ്റ്റേറ്റായ കാലിഫോര്‍ണീയ ഡമോക്രാറ്റുകള്‍ക്ക് കിട്ടും. പോരെങ്കില്‍ അവര്‍ ശരിക്കും ആഫ്രിക്കന്‍ അമേരിക്കന്‍ ആണോ എന്ന പല കറുത്തവര്‍ക്കും സംശയവുമുണ്ട്. അവരുടെ പിതാവ് ജമൈക്കയില്‍ നിന്നും മാതാവ് ഇന്ത്യയില്‍ നിന്നും അറുപതുകളില്‍ വന്നവരാണ്. അടിമത്തമോ വംശീയതോ അനുഭവിച്ചവരല്ല എന്നതാണു കാരണം.

ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകം നടന്ന മിനസോട്ടയില്‍ യു.എസ്. അറ്റോര്‍ണി ആയിരുന്നു ഏമി ക്ലോബുച്ചര്‍. പോലീസിനു അനുകൂലമായ നിലപാടാണു അവര്‍ അക്കാലത്ത് എടുത്തിരുന്നതെന്നാണു ആരോപണം. മാത്രമല്ല ഫ്‌ലോയിഡ് വധത്തില്‍ അറസ്റ്റിലായ ഓഫീസര്‍ ഡെറെക്ക് ഷോവിനെതിരെ 2006-ല്‍ കേസ് വന്നപ്പോള്‍ നടപടി എടുതിതില്ലെന്നും ആരോപണം വന്നു. എന്നാല്‍ അപ്പോഴേക്കും താന്‍ യു.എസ. സെനറ്ററായി എന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ലോബുച്ചര്‍ക്ക് റണ്ണിംഗ് മേറ്റാകാന്‍ വലിയ സാധ്യതയാനൂ കല്പിച്ചിരുന്നത്. മിഡ്വെസ്‌റ് പിടിക്കാന്‍ അവരുടെ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കും. അത് നിര്‍ണായകമാണ്. അത് പോലെ ബൈഡനെ പോലെ മിതവാദിയാണ് ക്ലോബുച്ചറും. അവര്‍ തമ്മില്‍ പിന്നീട് ഭിന്നതക്ക് സാധ്യത കുറയും.

പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ട് അവര്‍ക്കു കിട്ടുമോ എന്നതാണ് പ്രശനം.

സ്റ്റേസി എബ്രാം സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി പരസ്യമായി താനെന്ന രംഗത്തുണ്ടെങ്കിലും അവര്‍ക്ക് ഭരണ പരിചയം ഒന്നുമില്ലെന്നത് ദോഷം. പോരെങ്കില്‍ ഒരു ആഫ്രിക്കന്‍ അമേരിക്കനെ ഇപ്പോള്‍ സ്ഥാനാര്‍ഥയാക്കിയാല്‍ വെള്ളക്കാരായ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്നും വ്യക്തമല്ല.ഒരു ആഫ്രിക്കന്‍ അമേരിക്കനാനൂ സ്ഥാനാര്‍ഥി എങ്കില്‍ കറുത്തവര്‍ കൂട്ടത്തോടെ പോയി വോട്ട് ചെയ്യാന്‍ സാധ്യത ഉണ്ട്.അല്ലെങ്കില്‍ അവരുടെ വോട്ട് ശതമാനം കുറയും.

മാത്രവുമല്ല, ഇപ്പോള്‍ 77-കാരനായ ബൈഡന്‍ ജയിച്ചാല്‍ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനിടയില്ല. അപ്പോള്‍ വൈസ് പ്രസിഡന്റിനാണ് സാധ്യത വരിക. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ഒരു ആഫ്രിക്കന്‍ അമേരിക്കന് അനുകൂലമാകുമോയെന്നുവ്യക്തമല്ല.

എലിസബത്ത്വാറന്‍രാജ്യമെങ്ങും അറിയപ്പെടുന്ന പ്രഗത്ഭയായ നേതാവാണ്. ഭരണ പരിചയവുമുണ്ട്.ഒരു ദോഷമുള്ളത്അവര്‍ സെനറ്റര്‍ ബെര്‍ണി സാണ്ടേഴ്‌സിനെ പോലെ തീവ്ര ഇടത്നിലപാട് ഉള്ള വ്യക്തിയാണെന്നതാണ്.മിതവാദിയായ ബൈഡന്‍ ഒരു വഴിക്കും കടുത്ത നിലപാടുള്ള വാറന്‍ മാറ്റൊരു വഴിക്കും എന്ന നിലയില്‍ പോയാല്‍സംഘര്‍ഷം ഉണ്ടാവാമെന്നതാണൊരു സാധ്യത.

മിഷിഗണ്‍ ഗവര്‍ണര്‍ വിറ്റ്മര്‍, കോവിഡിനെ നേരിട്ട രീതിയാണ് പെട്ടെന്ന് ദേശീയ ശ്രദ്ധയിലേക്ക് കൊണ്ട് വന്നത്. ന്യു യോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കൊമോയെപ്പോലെ. വനിതയെറണ്ണിംഗ് മേറ്റ് ആക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിക്കാതിരുന്നെങ്കില്‍ കൊമോക്ക് വലിയ സാധ്യത ഉണ്ടായിരുന്നു.

എന്തായാലും ഒരു പോലീസ് ഓഫീസര്‍ കാണിച്ച അതിക്രമത്തിന് എന്തെന്ത് ദൂരവ്യാപക ഫലങ്ങള്‍!.

Join WhatsApp News
JACOB 2020-05-30 19:15:39
Good analysis. Amy Klobuchar was Biden's best bet to capture the mid west states. Now that looks flaky. Kamala Harris and Liz Warren do not bring additional electoral votes from their states as Calif and Mass are dem states on presidential elections. Amy K was Biden's best candidate. Biden's dementia is getting worse. His campaign is now speaking for Biden. He gets confused quite a bit. I doubt if he will have stable health in November.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക