Image

മക്കളുടെ വഴക്ക് തീര്‍ക്കാനെത്തിയ പിതാവ് മകന്റെ അടിയേറ്റ് മരിച്ചു

Published on 30 May, 2020
മക്കളുടെ വഴക്ക് തീര്‍ക്കാനെത്തിയ പിതാവ് മകന്റെ അടിയേറ്റ് മരിച്ചു
തിരൂര്‍: ജ്യേഷ്ഠാനുജന്‍മാര്‍ തമ്മില്‍ വീട്ടില്‍വെച്ചുണ്ടായ അടിപിടി ഇല്ലാതാക്കാന്‍ തര്‍ക്കത്തിലിടപ്പെട്ട പിതാവ് മകന്റെ അടിയേറ്റുവീണ് മരിച്ചു. തിരൂര്‍ ഏഴൂരിലെ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. മുഹമ്മദ് ഹാജിയുടെ മൂത്തമകന്‍ അബൂബക്കര്‍സിദ്ദീഖിന്റെ (27) അടിയേറ്റതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹാജി കുഴഞ്ഞുവീണത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂക്കര്‍സിദ്ദീഖിനെ തിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബൂബക്കര്‍സിദ്ദീഖിന്റെ അക്രമത്തില്‍ പരിക്കേറ്റ അനുജന്‍ മുജീബ്‌റഹ്മാനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദ് ഹാജിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സംഭവസ്ഥലം തിരൂര്‍ സി.ഐ ടി.പി. ഫര്‍ഷാദ്, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവര്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തിവരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുജീബ്‌റഹ്മാന്‍, മറിയാമു, ഫാത്തിമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക