Image

മാധവികുട്ടി ഓർമ്മയായിട്ട് ഇന്ന് പതിനൊന്നു വർഷം

അജു വരിക്കാട് Published on 31 May, 2020
മാധവികുട്ടി  ഓർമ്മയായിട്ട് ഇന്ന് പതിനൊന്നു വർഷം
മലയാളത്തിന്റെ മാധവികുട്ടി കമലാ സുരയ്യ ഓർമ്മയായിട്ട് ഇന്ന് പതിനൊന്നു വർഷം

ആധുനിക ഇന്ത്യൻ ഇംഗ്ലീഷ് കവിതയുടെ മാതാവ് എന്ന് അറിയപ്പെട്ടു.
പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും പേരുകേട്ട ഫെമിനിസ്റ്റ് ശബ്ദങ്ങളിലൊന്നാണ് കമല ദാസ്. മാതൃഭാഷയായ മലയാളത്തിലും ഇംഗ്ലീഷിലും അവർ എഴുതിയിരുന്നു. മലയാള വായനക്കാർക്ക്  മാധവികുട്ടിയും ഇംഗ്ലീഷ്  വായനക്കാർക്ക് കമല ദാസും.

സ്ത്രിസഹജ  സ്വകാര്യതകളെപ്പറ്റി വിശദമായ വിവരണങ്ങൾ‌ മാധവിക്കുട്ടിയുടെ എഴുത്തുകളിൽ സാധാരണമാണ്. അതുകൊണ്ടുതന്നെ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

1973ൽ മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റേ കഥ’ (മൈ സ്റ്റോറി) മലയാളത്തിൽ പുറത്തിറങ്ങി. പതിനഞ്ച് വർഷത്തിന് ശേഷം ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

“ഒരു സ്ത്രീയുടെ ആന്തരികചിന്താധാരയെയും അതിലെ ദുഃഖഭാവവും ഏകാന്തതയുടെ തീവ്രതയും, യഥാർത്ഥ പ്രണയത്തിനായുള്ള തീവ്രമായ അഭിനിവേശവും അതിരുകടന്ന ആഗ്രഹവും, നിറങ്ങളുടെ കോലാഹലങ്ങളാൽ  പ്രക്ഷുബ്ധമായ വരികളും ഇത്ര സത്യസന്ധമായി എഴുത്തുകളിൽ സമ്മേളിപ്പിച്ച മറ്റൊരു ഇന്ത്യൻ എഴുത്തുകാരി ഇല്ലെന്നു നിസംശയം പറയാം.”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക