Image

ഫ്‌ലോയ്ഡ് വധം: പരക്കെ അക്രമം; പല നഗരങ്ങളിലും കര്‍ഫ്യു

Published on 31 May, 2020
ഫ്‌ലോയ്ഡ് വധം: പരക്കെ അക്രമം; പല നഗരങ്ങളിലും കര്‍ഫ്യു
മിന്യാപോലിസില്‍ ജോര്‍ജ് ഫ്ളോയിഡ്കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നു. അഞ്ചാംദിവസവും മിനിയാപോളിസിലും ന്യൂയോര്‍ക്കിലും ചിക്കാഗോയിലുമടക്കം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. രാജ്യത്തെ പല നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ലോസ് ഏഞ്ചലസ് കൗണ്ടിയില്‍ ഗവര്‍ണര്‍ ഗേവിന്‍ ന്യൂസം എമര്‍ജന്‍സി പ്രഖ്യാപിച്ചു. ആവ്ശ്യമെങ്കില്‍ നാഷണല്‍ ഗാര്‍ഡിനെയും അയക്കും

'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന ഫ്ളോയ്ഡിന്റെ അവസാനനിലവിളി മുദ്രാവാക്യമാക്കിയാണ് പ്രതിഷേധക്കാര്‍ തെരുവിലേക്കിറങ്ങിയത്.

ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് ഡസന്‍ നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ മിനസോട്ട പോലീസുദ്യോഗസ്ഥന്‍ ഡെറിക് ഷോവിനു കോടതി അര മില്യന്‍ ഡോളറിന്റെ ജാമ്യം നിശ്ചയിച്ചു. ഇതിനിടെ അയാളുടെ ഭാര്യ വിവാഹ മോചനത്തിനും ശ്രമിക്കുന്നു.

പരിശീലനമുള്ള സ്ഥിരം പ്രതിഷേധക്കാരാണു അക്രമങ്ങള്‍ക്ക് മുന്നിലെന്നു പോലീസ് കരുതുന്നു. കിട്ടിയ അവസരം തീവയ്പിനും കവര്‍ച്ചക്കും ഉപയോഗിക്കുന്ന അരാജകവാദികളും ധാരാളം. ജനരോഷത്തിനു പകരം ഉയരുന്നത് ആസൂത്രിതമായ അതിക്രമങ്ങളാണ്. പോലീസാണെങ്കില്‍ ശക്തമായ നടപടി എടുക്കാന്‍ മടിക്കുകയും ചെയ്യുന്നു.എന്തായാലും ഇത് പ്രതിഷേധത്തിനു ജനപിന്തുണ നഷ്ടപ്പെടുത്തുന്ന സ്ഥിതിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക