Image

ഡാളസിൽ ട്രoപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമാപനം ജൂൺ 11-ന് ;ഡിന്നറിന് ദമ്പതികൾക്ക് 580,600 ഡോളർ ഫീസ്

പി.പി.ചെറിയാൻ Published on 31 May, 2020
ഡാളസിൽ ട്രoപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ സമാപനം ജൂൺ 11-ന് ;ഡിന്നറിന് ദമ്പതികൾക്ക് 580,600 ഡോളർ ഫീസ്

ഡാളസ്: 2020 നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഡാളസിൽ ജൂൺ 11-ന് സമാപിക്കും അന്ന് വൈകിട്ട് ഹയറ്റസ് ഹോട്ടലിൽ ക്രമീകരിക്കുന്ന ഡിന്നറിന് ദമ്പതിമാരുടെ രണ്ട് സീറ്റിന് ചാർജ്ജ് ചെയ്യുന്ന സംഖ്യ 580,600 ഡോളറാണ് മെയ് 29-നാണ് ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായത്.
കഴിഞ്ഞ മൂന്ന് മാസമായി കൊറോണ വൈറസ് വ്യാപകമായതോടെ നിർത്തിവച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആരംഭം റിപ്പബ്ളിക്കൻ കോട്ടയായി അറിയപ്പെടുന്ന ടെക്സസ് സംസ്ഥാനത്തെ ഡാളസ്സിറ്റിയിൽ നിന്നു തന്നെ ആണെന്ന് പ്രചരണ കമ്മിറ്റി അറിയിച്ചു.ഇനി ഡാളസിൽ മറ്റൊരു അവസരം ലഭിക്കുമോ എന്നറിയാത്തതിനാലാണ് ഇവിടെയുള്ള സമാപന സമ്മേളനമെന്ന് സംഘാടകർ പറയുന്നത്.
സ്വകാര്യ ഭവനത്തിലാണ് ട്രമ്പുമായുള്ള ഡിന്നർ ക്രമീകരിച്ചിരിക്കുന്നത്. 25 അതിഥികളെ മാത്രമാണ് ഇവിടേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.ഇവരിൽ നിന്നും ഏഴ് മില്യൻ ,തിരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിക്കാനാണ് പദ്ധതി.പ്രസിഡൻറുമൊത്ത് ഡിന്നറും ഫോട്ടോ സെഷനുമാണ് അതിഥികൾക്ക് ലഭിക്കുക.
ഡാളസിലെ പരിപാടിക്ക് ശേഷം നൃത്ത പരിപാടി ന്യൂജേഴ്സിയിലാണ്. അവിടെ ഒരാൾക്ക് 250,000 ഡോളറാണ് നിശ്ചയിച്ചിരിക്കുന്ന പ്രവേശന ഫീസ്.6 മില്യൻ ഡോളറാണ് ന്യൂജേഴ്സിയിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ഇത്ര വലിയ തുക നൽകി പ്രസിഡൻറിനൊപ്പമുള്ള ഡിന്നറിനും ഫോട്ടോയ്ക്കും തയാറാകുന്നവർ നിരവധിയാണ്. എന്നാൽ എല്ലാവർക്കും അവസരം ലഭിക്കാനിടയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക