Image

സ്വദേശിവല്‍ക്കരണം കടുപ്പിച്ച് ഒമാന്‍, വീണ്ടും കൂട്ട പിരിച്ചുവിടല്‍

Published on 31 May, 2020
സ്വദേശിവല്‍ക്കരണം കടുപ്പിച്ച് ഒമാന്‍, വീണ്ടും കൂട്ട പിരിച്ചുവിടല്‍
മസ്കറ്റ്: ഒമാനിലെ കൂടുതല്‍ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം. പൊതുമേഖലയില്‍ കണ്‍സല്‍റ്റന്റ്, എക്‌സ്പര്‍ട്ട് തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തൊഴില്‍ കരാര്‍ ഇനി പുതുക്കില്ല. ഈ മേഖലയിലെ 70 ശതമാനത്തിലേറെ വിദേശികളെ കരാര്‍ കാലാവധി കഴിയുന്ന മുറയ്ക്കു പിരിച്ചുവിടാനാണ് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് നിര്‍ദേശം.

ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിനെ തുടര്‍ന്നാണിത്. കണ്‍സല്‍റ്റന്റ്, എക്‌സ്പര്‍ട്ട്, സ്‌പെഷലൈസ്ഡ് മാനേജര്‍ തസ്തികകളില്‍ 25 വര്‍ഷത്തിലേറെയായി സേവനം ചെയ്തുവരുന്ന സ്വദേശികള്‍ക്ക് വിരമിക്കല്‍ നോട്ടിസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് പശ്ചാത്തലത്തില്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുകയാണ് സ്വകാര്യ കമ്പനികള്‍. മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ക്ക് പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചു.

ഒട്ടേറെ കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ തൊഴിലാളികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ വര്‍ഷം ടൂറിസം മേഖലയില്‍ മാത്രം 44.1% സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നു. ലോജിസ്റ്റിക്‌സ്, വ്യവസായ മേഖലകളില്‍ യഥാക്രമം 20%, 35% എന്നിങ്ങനെയും സ്വദേശിവല്‍ക്കരണം നടപ്പാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക