Image

കൊവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു; മരണം 3.72 ലക്ഷവും; രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്

Published on 31 May, 2020
കൊവിഡ് ബാധിതര്‍ 62 ലക്ഷം കടന്നു; മരണം 3.72 ലക്ഷവും; രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്


ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,220,978 ആയി. ആകെ 372,395 പേര്‍ മരണമടഞ്ഞു. 2,777,366 പേര്‍ സുഖം പ്രാപിച്ചപ്പോള്‍, 3,071,217 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,496 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1,889 പേര്‍മരണപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുമ്പോള്‍ ലാറ്റിനമേരിക്കയിലും ഇന്ത്യയിലും കൂടുകയാണ്. 

അമേരിക്കയില്‍ 1,826,909 പേര്‍ രോഗികളായി. 105,886 (329) പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 501,985 രോഗികളുണ്ട്. 28,872 (38) ഇതുവരെ മരണമടഞ്ഞു. റഷ്യയില്‍ 405,843 രോഗികളും 4,693 (138) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ രോഗികളുടെ എണ്ണം 286,509 ആയി. 27,127 ( 2) ഇതിനകം മരണമടഞ്ഞു. ബ്രിട്ടണില്‍ 274,762 രോഗികളും 38,489 (113) മരണങ്ങളും നടന്നു. 

ഇറ്റലിയില്‍ 233,019ആണ് രോഗികളുടെ എണ്ണം 33,415(75) പേര്‍ മരണമടഞ്ഞു. ഇന്ത്യ രോഗികളുടെ എണ്ണത്തില്‍ ഏഴാമതായി. ഇന്നലെ വരെ ഒമ്പതാം സ്ഥാനത്തായിരുന്നു. ഫ്രാന്‍സിനെയും ജര്‍മ്മനിയെയും മറികടന്നാണ് ഇന്ത്യ ഏഴാമതെത്തിയത്. ഇന്ത്യയില്‍ 190,536 പേര്‍ രോഗികളായി. 8,709 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 5,406 പേര്‍ ഇതിനകം മരണമടഞ്ഞു. 221 പേര്‍ ഞായറാഴ്ച മാത്രം. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയിലാണ്. ശനിയാഴ്ചയും 8000ല്‍ഏറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

ഫ്രാന്‍സില്‍ 188,625 രോഗികളും28,771 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനിയില്‍ 183,442 രോഗികളും 8,602മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൂര്‍ക്കിയില്‍ 163,942 പേര്‍ േരാഗികളായി. 4,540 പേര്‍ മരണമടഞ്ഞു. 

കൊവിഡ് ആദ്യം പ്രത്യക്ഷപ്പെട്ട ചൈന രോഗബാധിതരുടെ പട്ടികയില്‍ 17ാമതാണ്. 4,634 പേരാണ് ഇവിടെ ആകെ മരിച്ചത്. 83,001 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക