Image

ന്യു യോര്‍ക്കില്‍ മരണം 56; ന്യു ജെഴ്‌സി 66; ന്യു യോര്‍ക്കില്‍ ഡന്റല്‍ ക്ലിനിക്ക് തിങ്കളാഴ്ച തുറക്കും

Published on 31 May, 2020
ന്യു യോര്‍ക്കില്‍ മരണം 56; ന്യു ജെഴ്‌സി 66; ന്യു യോര്‍ക്കില്‍ ഡന്റല്‍ ക്ലിനിക്ക് തിങ്കളാഴ്ച തുറക്കും

ന്യു യോര്‍ക്ക്: മൂന്നു മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്ക് ന്യു യോര്‍ക്ക് സ്റ്റേറ്റില്‍രേഖപ്പെടുത്തി. 56 പേര്‍ കൂടി മരിച്ചുവെന്ന് പതിവ് പത്ര സമ്മേളനത്തില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ അറിയിച്ചു. മാര്‍ച്ച് 23-നു ശേഷം ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണിത്.

സ്റ്റേറ്റില്‍ തിങ്കളാഴ്ച മുതല്‍ ഡന്തല്‍ ക്ലിനിക്കുകള്‍ തുറക്കും. എങ്കിലും അവര്‍ മുന്‍ കരുതലുകള്‍ എടുക്കണം.

ശനിയാഴ്ച 58,000-ല്‍ പരം പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ കൊറോണ വൈറസ് കണ്ടെത്തിയത് 1100 പേരിലാണു്. അതായത് 1.9 ശതമാനം. രോഗബാധ കുറയുന്നു എന്നതിന്റെ വ്യകതമായ ലക്ഷണമാണിത്. 3400 പേരാണ് ആശുപത്രിയിലുള്ളത്. സ്റ്റേറ്റില്‍ മൊത്തം രണ്ട് മില്യനിലേറെ പേരെ ടെസ്റ്റിംഗിനു വിധേയരാക്കി.

ജൂണ്‍ 8-നു ന്യു യോര്‍ക്ക് നഗരവും ഒന്നാം ഘട്ടം തുറക്കാനിരിക്കെ മരണ സംഖ്യയും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെയുംഎണ്ണവും, കുറഞ്ഞത് ആശ്വാസമായി.

മിന്യാപോലിസ് സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ ചെറു ഗ്രൂപ്പുകളായി മാസ്‌ക് ധരിച്ചു വേണം പോകാനെന്നു കോമോ പറഞ്ഞു. എല്ലാവരും മാനസികാമായി പിരിമുറുക്കത്തിലാണ്. അതാണു തെരുവുകളില്‍ കാണുന്നത്

ഇതേ സമയം, മറ്റു സ്റ്റേറ്റുകളിലും സ്ഥിതി മെച്ചപ്പെട്ടതായാണു വേള്‍ഡോ മീറ്റര്‍ ഡാറ്റ പ്രകാരം കാണുന്നത്. ഞായറാഴ്ച വൈകിട്ട് 4:30 വരെ രാജ്യത്താകെ 562 പേരാണു മരിച്ചത്. ന്യു ജെഴ്‌സി-66, ഇല്ലിനോയി-60, മസച്ചുസെറ്റ്‌സ്-78, പെന്‍സില്വേനിയ-18, മിഷിഗന്‍-28, കണക്ടിക്കട്ട്-32, ജോര്‍ജിയ-38 എന്നിങ്ങനെയാണ് മരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക