Image

കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: ചെന്നിത്തലയ്‌ക്കെതിരേ കേസ്

Published on 31 May, 2020
കോവിഡ് പെരുമാറ്റച്ചട്ട ലംഘനം: ചെന്നിത്തലയ്‌ക്കെതിരേ കേസ്
അമ്പലപ്പുഴ: കരിമണല്‍ ഖനനത്തിനെതിരേ സമരംനടക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്ത് സന്ദര്‍ശനത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസെടുത്തതെന്ന് സി.ഐ. ടി. മനോജ് പറഞ്ഞു. പ്രതിപക്ഷനേതാവടക്കം ഇരുപതോളം പേര്‍ക്കെതിരേയാണു കേസ്.

ഞായറാഴ്ച രാവിലെ 11.15നാണ് രമേശ് ചെന്നിത്തല തോട്ടപ്പള്ളിയിലെത്തിയത്. ജനകീയ സമരസമിതി റിലേ നിരാഹാരം നടത്തുന്ന സമരപ്പന്തലിലെത്തി അദ്ദേഹം പ്രസംഗിച്ചു. തുടര്‍ന്ന് പൊഴിമുഖത്തെത്തി. ഡി.സി.സി. പ്രസിഡന്റ് എം. ലിജു, കെ.പി.സി.സി. ജനറല്‍സെക്രട്ടറി എ.എ. ഷുക്കൂര്‍, മുന്‍ എം.എല്‍.എ. അഡ്വ. ബി. ബാബുപ്രസാദ് തുടങ്ങി നേതാക്കളും പ്രവര്‍ത്തകരുമായി ഇരുപതിലേറെപ്പേര്‍ ഒപ്പമുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക