Image

ഭാര്യയുമായുള്ള വഴക്കിന് തടസം നിന്നു; ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച്‌ ആറ് പല്ലുകള്‍ പൊഴിച്ച മരുമകന്‍ അറസ്റ്റില്‍

Published on 01 June, 2020
ഭാര്യയുമായുള്ള വഴക്കിന് തടസം നിന്നു; ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച്‌ ആറ് പല്ലുകള്‍ പൊഴിച്ച മരുമകന്‍ അറസ്റ്റില്‍

കൊല്ലം: ഭാര്യയുമായുള്ള വഴക്ക് തടയാനെത്തിയ ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച്‌ ആറ് പല്ലുകള്‍ പൊഴിച്ചതിന് മരുമകന്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി സുബിന്‍ (30) ആണ് അറസ്റ്റിലായത്.

പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്.


പരാതിയെ തുടര്‍ന്ന് പരവൂര്‍ എസ്‌ഐ വി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക