Image

ഗുരുവായൂരിലും കല്യാണ മണ്ഡപങ്ങളിലും 50 പേരുടെ പരിധിയില്‍ വിവാഹ ചടങ്ങുകള്‍ നടത്താം

Published on 01 June, 2020
ഗുരുവായൂരിലും കല്യാണ മണ്ഡപങ്ങളിലും 50 പേരുടെ പരിധിയില്‍ വിവാഹ ചടങ്ങുകള്‍ നടത്താം

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അമ്പതു പേര്‍ എന്ന പരിധിവെച്ച് വിവാഹ ചടങ്ങുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  വിദ്യാലയങ്ങള്‍ സാധാരണ പോലെ തുറക്കുന്നത് ജൂലായിലോ അതിനു ശേഷമോ മതിയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ക്ഡൗണില്‍ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ചില കാര്യങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനോ, കര്‍ക്കശമാക്കനോ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തേയും രോഗവ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് ഇത്തരത്തില്‍ മാറ്റം വരുത്തേണ്ടത്. കേന്ദ്രമാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കുകയുണ്ടായി. ഇതില്‍ ചിലകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി 
ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക