Image

ഉത്രയുടെ ആഭരണങ്ങള്‍ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; സൂരജിന്റെ പിതാവും അറസ്റ്റില്‍

Published on 01 June, 2020
ഉത്രയുടെ ആഭരണങ്ങള്‍ വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി; സൂരജിന്റെ പിതാവും അറസ്റ്റില്‍


കൊല്ലം: അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. സൂരജിന്റെ വീട്ടില്‍ രാത്രിയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ തെളിവെടുപ്പിനിടയിലാണ് സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതി സൂരജിന്റെ പിതാവ് സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചുകൊടുത്തത്. കേസില്‍ സുരേന്ദ്രനെയും ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി എട്ട് മണിയോടെയാണ് ക്രൈം ബ്രാഞ്ച് സംഘം സൂരജിന്റെ വീട്ടില്‍ എത്തിച്ചേര്‍ന്നത്. 

സമീപപ്രദേശങ്ങളിലടക്കം തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ രണ്ടിടങ്ങളിലായി മണ്ണില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ സുരേന്ദ്രന്‍ കാട്ടിക്കൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍ കൊര്യങ്ങള്‍ പിതാവിനും അറിയാം എന്ന രീതിയില്‍ സൂരജ് മൊഴിനല്‍കിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. 

തുടര്‍ന്ന് അദ്ദേഹത്തെ കൊട്ടാരക്കരയില്‍ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് രാത്രി വൈകി വീട്ടില്‍ എത്തിച്ചേര്‍ന്നത്.  കണ്ടെടുത്ത സ്വര്‍ണം എത്ര പവനുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിന്റെ മൂല്യം തിട്ടപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളടക്കം പുരോഗമിക്കുകയാണ്. 

Join WhatsApp News
JACOB 2020-06-01 17:01:41
Crime family. Some people have no conscience. Let the law handle this case.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക