Image

സണ്ണി വൈക്ലിഫിന്റെ നിര്യാണം അമേരിക്കൻ മലയാളി സമൂഹത്തിന് തീരാ നഷ്ടം: ഫിലിപ്പ്  ചാമത്തിൽ

Published on 01 June, 2020
സണ്ണി വൈക്ലിഫിന്റെ നിര്യാണം അമേരിക്കൻ മലയാളി സമൂഹത്തിന് തീരാ നഷ്ടം: ഫിലിപ്പ്  ചാമത്തിൽ
ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ സണ്ണി വൈക്ലിഫിന്റെ നിര്യാണം അമേരിക്കൻ മലയാളി സമൂഹത്തിന്റെ തീരാ നഷ്ടമാണെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു .

ഏവർക്കും അനുകരിക്കാവുന്ന പ്രവർത്തന ശൈലിക്ക് ഉടമയായിരുന്നു അദ്ദേഹം .ഫൊക്കാനയുടെ തുടക്കം  മുതൽ സജീവമായിരുന്ന അദ്ദേഹം  താൻ നിലകൊള്ളുന്ന ഇന്ത്യൻ,മലയാളി സംഘടനകളിലൂടെ ,അവയുടെ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തകർക്ക് മാതൃകയാകുവാൻ അദ്ദേഹത്തിന്റെ പ്രവർത്ത ശൈലിക്ക് സാധിച്ചു .

അദ്ദേഹം ഫൊക്കാനയുടെ സെക്രട്ടറി ആയിരുന്ന സമയം മുതൽ വ്യക്തിപരമായി  അടുത്ത പരിചയം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു .നല്ലൊരു സംഘാടകന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും ഉണ്ടായിരുന്ന അപൂർവ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു അദ്ദേഹം .ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ന്യൂജേഴ്‌സി കൺവൻഷനിൽ വച്ചായിരുന്നു അദ്ദേഹത്തെ അവസാനമായി കാണുന്നത് .ഓരോ വ്യക്തിയിലും നന്മ മാത്രം കാണാൻ സാധിച്ചിരുന്ന നല്ലൊരു മനസിന്റെ ഉടമകൂടി ആയിരുന്നു അദ്ദേഹം .മലയാളി സമൂഹത്തിനു മാത്രമല്ല ഇന്ത്യൻ സമൂഹത്തിനു തന്നെ മാതൃകയായി മാറിയ സാമൂഹ്യ പ്രവർത്തനമായിരുന്നു സണ്ണി വൈക്ലിഫിന്റേത് .
 
അദ്ദേഹത്തിന്റെ വിയോഗം അമേരിക്കൻ മലയാളിസമൂഹത്തിനും സാംസ്കാരിക രംഗത്തിനും ഉൾക്കൊള്ളാനാവില്ല .അദ്ദേഹത്തിന്റെ  ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്റെ തീരാദുഃഖത്തിൽ പങ്കു ചേരുകയും ,ഫോമയുടെ ആദരാഞ്ജലികൾ അറിയിക്കുകയും ചെയ്യുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക