Image

സമന്വയത്തിന്റെ വസന്തം കൊഴിഞ്ഞിരിക്കുന്നു (അഡ്വ. രതിദേവി)

Published on 01 June, 2020
സമന്വയത്തിന്റെ വസന്തം കൊഴിഞ്ഞിരിക്കുന്നു (അഡ്വ. രതിദേവി)
അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാറും ഞാനുമായി അത്യഗാധമായ ഒരു ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. നാട്ടില്‍ എത്തുമ്പോള്‍ കേരളത്തില്‍ എവിടെ ആയിരുന്നാലും കോഴിക്കോട് എത്തി അദ്ദേഹത്തെ കാണുവാന്‍ വേണ്ടി മാതൃഭുമിയുടെ വാഹനം അയക്കുമായിരുന്നു.

മണിക്കുറുകള്‍ നീണ്ടുനില്‍കുന്ന സംഭാഷണം.. അടുത്ത ഹിമാലയന്‍ യാത്രയില്‍ എന്നെയും കൂടി കൂട്ടാമെന്നും. അതിനായി രണ്ടുമാസം മുന്‍പ് എന്നെ അറിക്കുവാനായി പി എ നന്ദനെ ഏര്‍പ്പടാക്കുകയും ചെയിതിരുന്നു. അദ്ദേഹം എഴുതിയ ഇരുപതിലധികം പൂസ്തകങ്ങള്‍ എനിക്ക് കൈഒപ്പിട്ടു തന്നിരുന്നു.

എം പി യുടെ കടുത്ത ഒരു ആരാധകന്‍ ഗംഗാധരന്‍ മാഷ് അദ്ദേഹത്തെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കുന്നു . ശശി തരൂര്‍ ഉള്‍പെടെ പത്തോളം ആളുകള്‍ എഴുതുണ്ട് . അതിലേക്കു ഞാന്‍ എംപി വീരേന്ദ്രകുമാറിന്റെ പുസ്തകങ്ങളെ കുറിച്ച് ഒരു സമഗ്രപഠനം എഴുതി. അത് ജൂലൈ 22-നു അദ്ദേഹത്തിന്റെ പിറന്നാള്‍ സമ്മാനമായി നല്കാന്‍ തിരുമാനിച്ചിരുന്നു . അതിനായി ഞാനും നാട്ടില്‍ പോകാന്‍ കാത്തിരിക്കുക ആയിരുന്നു .

പക്ഷെ മരണം അതെല്ലാം ഇല്ലാതാക്കി. ആ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയില്ല .

ആകാശത്ത് നിന്നും താഴേക്കു നോക്കുമ്പോള്‍ അടിത്തട്ടിലെ നക്ഷത്ര മത്സ്യങ്ങളും പുഷ്പിതാഗ്ര വനസ്ഥലികളും കാട്ടിത്തരുന്ന ചില മഹാസമുദ്രങ്ങള്‍ ഉണ്ട് . അത് നിഗൂഢതകളെ നിഷ്പ്രഭമാക്കുന്ന സ്ഫടിക സുതാര്യതയാണ് . ആ സുതാര്യതയാണ് എം പി യുമായി സൗഹ്രുദത്തിലാകുമ്പോള്‍ നാമറിയുന്നത്.

'ബ്രഹ്മൈവ ജീവ ; സകലം ജഗച്ച
അഖണ്ടഡ രൂപ സ്ഥിതി രേവ മോക്ഷം'

ജീവനും സകല ജഗത്തും ബ്രഹ്മം തന്നെയാണ്, എല്ലാം ബ്രഹ്മത്തില്‍ നിന്നും ഉണ്ടായതും . എല്ലാം ബ്രഹ്മത്തിലേക്ക് ചേരാനുള്ളതും. അതിനിടയിലെ വൈചിത്ര്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് നാം കാണുന്നത് . ഈ വൈരുദ്ധ്യങ്ങളറിയുന്ന ജീവനെ നമുക്ക് സമദര്‍ശി എന്ന് എന്ന് വിളിക്കാം എങ്കില്‍ ഫിലോസഫി അക്കാദമിക്കലായി പഠിച്ച എം പി യെ നമുക്ക് ഇന്നിന്റെ സമദര്‍ശി എന്ന് വിളിക്കാം.

മനുഷ്യന്‍ സ്വാതന്ത്ര്യ വാഞ്ചയിലും ത്യാഗ മനോഭാവത്തിലും കൂടി തന്റെ പരിമിതമായ അഹത്തെ അതിജീവിക്കുന്ന അവസ്ഥയാണ് ആത്മീയത. ഈയര്‍ഥത്തില്‍ എം പി വീരേന്ദ്രകുമാര്‍ തികഞ്ഞ ആത്മീയനായി നമുക്ക് അനുഭവപ്പെടും . ഇതു കാരണമാകാം വിവേകാനന്ദസ്വാമികളെകുറിച്ച് സമഗ്രമായി ഒരു പുസ്തക മെഴുതാന്‍ നിമിത്തമായതെന്ന് വിശ്വസിക്കാം . ആ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് വച്ചു നടക്കുമ്പോള്‍ പങ്കേടുക്കാന്‍ ക്ഷണം ഉണ്ടായിരുന്നു . രണ്ടു വര്‍ഷ ത്തിനിടയില്‍ ആറോളം പ്രാവിശ്യം തമ്മില്‍ കണ്ടിരുന്നു . കേരളത്തില്‍ എവിടെ ഞാനുമുണ്ടായാലും അവിടേക്ക് മാതൃഭൂമിയുടെ വാഹനം അയച്ചു തരുമായിരുന്നു .

അങ്ങനെ 2018 മെയ് 14 നു എന്നെ മാതൃഭൂമിയിലേക്ക് ക്ഷണിച്ചപ്പോള്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് കെ . കെ അജിത് കുമാര്‍ , മാതൃഭൂമി ബുക്ക്‌സിലെ ജയരാജ് , ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ എന്നിവര്‍ ഉണ്ടായിരുന്നു . അന്നു അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഇന്റര്‍വ്യൂ മാതൃഭൂമി വരാന്തത്തില്‍ വരികയുണ്ടായി .
----
അദ്ദേഹം 1932 ജൂലൈ 22 നു വയനാട്ടിലെ കല്‍പറ്റയില്‍ ജനിച്ചു . പിതാവ് പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമ സഭാംഗവുമായിരുന്ന എം .കെ. പത്മ പ്രഭാ ഗ്ഡര്‍ . മാതാവ്: മറു ദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജിലെ നിന്നും ഫിലോസോഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്നും എം . ബി . എ ബിരുദവും നേടി . ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടി വ് കമ്മിറ്റി മെമ്പര്‍ . പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍ , കോമണ്‍ വെല്ത്ത് പ്രസ് യുണിയന്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പഴേസ് എക്‌സിക്യു ട്ടി വ് കമ്മിറ്റി മെമ്പര്‍ . ഇങ്ങനെ ദേശിയവും അന്തര്‍ ദേശിയവുമായ ഒട്ടനവധി സ്ഥാനങ്ങളില്‍ സേവനനുഷ്ടിട്ടുണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടി അംഗത്വം നില്‍കിയത്. അടിയന്തരാവസ്ഥ കാലത്ത് സ്വത്തുകള്‍ കണ്ടു കെട്ടുകയും ജയില്‍ വാസമ നുഭാവിക്കുകയും ചെയിതു . 1987ല്‍ കേരള നിയമസഅംഗവും വനംവകുപ്പ് മന്ത്രിയുമായി . വനങ്ങളിലെ മരങ്ങള്‍ മുറിക്കരുത് എന്നതായിരുന്നു ആദ്യത്തെ ഉത്തരവ് . 48 മണിക്കൂറി നകം മന്ത്രിസ്ഥാനം രാജി വക്കുകയും ചെയിതു .കേന്ദ്ര മന്ത്രി സഭയില്‍ ധന കാര്യ സഹ മന്ത്രി, പിന്നിട് തൊഴില്‍ വകുപ്പിന്റെ സഹ മന്ത്രി യുമായിരുന്നു .. ലോകശ്രദ്ധ നേടിയ പ്ലാച്ചിമട സമരത്തില്‍ പങ്കാളി യായിരുന്നു .

എല്ലാ വന്‍ കരകളിലെയും മിക്കരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട് , കേരളം കണ്ട്തില്‍ വച്ച് ഉജലനായ ഒരു വാഗ്മി ആയിരുന്നു, ജ്ഞാനിയുമായിരുന്നു .

അദ്ദേഹത്തിന്റെ ഓര്‍മ്മകു മുന്നില്‍ പ്രണാമം 
സമന്വയത്തിന്റെ വസന്തം കൊഴിഞ്ഞിരിക്കുന്നു (അഡ്വ. രതിദേവി)സമന്വയത്തിന്റെ വസന്തം കൊഴിഞ്ഞിരിക്കുന്നു (അഡ്വ. രതിദേവി)സമന്വയത്തിന്റെ വസന്തം കൊഴിഞ്ഞിരിക്കുന്നു (അഡ്വ. രതിദേവി)സമന്വയത്തിന്റെ വസന്തം കൊഴിഞ്ഞിരിക്കുന്നു (അഡ്വ. രതിദേവി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക