Image

ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ് ചാമത്തിൽ

അനിൽ പെണ്ണുക്കര Published on 01 June, 2020
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷനായ ഫോമാ കേരളത്തിൽ പ്രളയത്തിലകപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് നൽകിയ ഫോമാ വില്ലേജ് കേരളത്തിന് സമർപ്പിച്ചിട്ട് ജൂൺ രണ്ടിന് ഒരു വർഷം .ഫോമാ കഴിഞ്ഞ വർഷം സംഘടിപ്പിച്ച കേരളാ കൺവെൻഷനോടനുബന്ധിച്ചായിരുന്നു നാൽപ്പതോളം വീടുകൾ തിരുവല്ലയ്ക്ക് സമീപം കടപ്ര ഗ്രാമത്തിൽ നിർമ്മിച്ച് നൽകിയത് .ഫോമയുടെ ചരിത്രത്തിൽ തന്നെ എന്ന് ഓർമ്മിക്കുന്ന ഒരു സുദിനമായിരിക്കും ജൂൺ രണ്ട്.വളരെ ചിട്ടയോടെയും ഭംഗിയായതും നാൽപ്പതോളം വീടുകൾ നിർമ്മിച്ച് നൽകുവാനും ഒരു തുടർ പ്രോജക്ടായി ഫോമാ വില്ലേജ് പ്രോജക്ട് മുന്നോട്ടു കൊണ്ട് പോകാനും സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ഈ മലയാളിയോട് പറഞ്ഞു .ഫോമയുടെ എല്ലാ പ്രവർത്തകരും ഈ കോവിഡ് കാലഘട്ടത്തിലും  സന്തോഷത്തോടെ ഓർമ്മിക്കുന്ന നിമിഷങ്ങൾ ആണിത് .കേരളത്തിലെ പ്രളയം കീഴടക്കിയ ഒരു സമൂഹത്തിനു താങ്ങായും തണലായും നിലകൊള്ളാൻ  അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായ്ക്ക് കഴിഞ്ഞു . കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ അകപ്പെട്ട ,വീടുകൾ നഷ്ടപ്പെട്ടവർക്കായി തിരുവല്ലയ്ക്ക് സമീപം കടപ്രയിൽ നിർമ്മിച്ച് നൽകിയ ഫോമാ വില്ലേജിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ആ കുടുംബങ്ങൾ എല്ലാം ജീവിക്കുന്നു എന്നറിയുന്നതിൽ സന്തോഷം .

കോവിഡ് എന്ന മഹാമാരിയിൽ പെട്ട് ലോകം ഉഴലുമ്പോളും കേരളാ സർക്കാരിന്റെ കരുതലിൽ അടച്ചുറപ്പുള്ള വീട്ടിൽ അവരെ താമസിപ്പിക്കാൻ ഫോമാ എന്ന മഹത്തായ സംഘടയ്ക്ക് സാധിച്ചു എന്നതിലാണ് ഞങ്ങളുടെ സന്തോഷം .അടച്ചൊതുക്കമുള്ള വീട്ടിലെ സുരക്ഷിതത്വം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അനിവാര്യതയാണ്.അത് സാധ്യമാക്കുക കൂടിയായിരുന്നു ഫോമാ .അതിനു ഫോമയെ സഹായിച്ച എല്ലാ സ്പോണ്സര്മാര്ക്കും ഫോമയുടെ ഭാരവാഹികൾക്കും പ്രോജക്ട് കമ്മിറ്റിക്കും ഈ അവസരത്തിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു .

"ഈ വീടുകൾ ഞങ്ങൾക്ക്  സമ്മാനിച്ച ഫോമയ്‌ക്ക് നന്ദി"
ഈ വാക്കുകൾ പറയുമ്പോൾ ഫോമാ വില്ലേജിലെ ഉണ്ണിയുടെ ശബ്ദം ഇടറിയിരുന്നു .എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറുന്ന ഒരു സ്ഥലം .കഴിഞ്ഞ രണ്ട് പ്രളയ   സമയത്ത് ഉണ്ടായിരുന്നവയെല്ലാം ഇല്ലാതാക്കിയ ഇടം .അവിടെ അമേരിക്കൻ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംഘടന ഫോമാ ഞങ്ങൾക്കായി നൽകിയ കരുതൽ വളരെ വലുതാണ് .ഈ കോവിഡ് സമയത്തും വളരെ സുരക്ഷിതരായി ഞങ്ങൾ ഇവിടെ കഴിയുന്നു .കെട്ടുറപ്പുള്ള ഒരു വീട്ടിൽ പട്ടിണിയാണെങ്കിൽ പോലും ഞങ്ങൾ സന്തോഷത്തോടെ കഴിയും.കഴിഞ്ഞ വർഷം ഉണ്ടായ പ്രളയം ഞങ്ങൾക്ക് ഓർമ്മിക്കുവാൻ വയ്യ. തല ചായ്ക്കുന്ന കൂരയിൽ വെള്ളം കയറി എല്ലാം ഇല്ലാതായ നിമിഷങ്ങൾ. ഉള്ളതും എടുത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കടക്കുമ്പോൾ ഞങ്ങൾക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഓടുമേഞ്ഞ ഒരു വീട്ടിലേക്ക് ഞങ്ങൾ തിരിച്ചു വരുമെന്ന് ആഗ്രഹിച്ചു.തിരിച്ചെത്തിയത് കോൺക്രീറ്റ് ഇട്ട്, എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഭവനങ്ങളിലേക്ക്. അതിനവസരം ഒരുക്കിയത് ഫോമയാണ് .അതിൽ ഞങ്ങൾ ഫോമയോട് കടപ്പെട്ടിരിക്കുന്നു .പല പദ്ധതികളും വെള്ളത്തിലായി പോയ ചരിത്രമാണ് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാരുടെ കാര്യത്തിൽ ഉള്ളത്. പക്ഷെ ഓരോ തവണ അമേരിക്കയിൽ നിന്നും ഫോമയുടെ നേതാക്കന്മാർ എത്തുമ്പോൾ ഞങ്ങളുടെ ആത്മവിശ്വാസം കൂടുകയായിരുന്നു .ഉണ്ണി ഈ-മലയാളിയോട് പറഞ്ഞു.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ,ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് ,ജോ.സെക്രട്ടറി സജു ജോസഫ് ,ജോ.ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ ,വില്ലേജ് പ്രോജക്ട് ഫണ്ട് റെയിസിംഗ് ചെയർമാൻ അനിയൻ ജോർജ് ,തിരുവല്ല പ്രോജക്ട്  കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ ,കോ  -ഓർഡിനേറ്റർ മാരായ ജോസഫ് ഔസോ ,നോയൽ  മാത്യു ,ബിജു തോണിക്കടവിൽ ,ഫോമാ കേരളാ കൺവൻഷൻ ചെയർമാൻ സജി ഏബ്രഹാം ,പത്തനം തിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് ഐ എ എസ്,ആർ സനൽ കുമാർ ,അനിൽ ഉഴത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പ്രയത്നത്തിനൊടുവിലാണ് ഫോമാ വില്ലേജ് പ്രോജക്ട് സാധ്യമായത് .വ്യക്തമായ സംഘാടനത്തോടെ പദ്ധതി പൂർത്തിയാക്കുവാൻ നേതൃത്വം വഹിച്ചത് കോഴിക്കോട് തണൽ ചാരിറ്റിയുടെ എഞ്ചിനീയറിങ് വിഭാഗമാണ് .ഫോമാ വില്ലേജ് പ്രോജക്ട് സമയബന്ധിതമായി നിർമ്മിച്ച് ലഭിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഈ നാൽപ്പതോളം കുടുംബങ്ങളാണ് .സുരക്ഷിത ഭവനങ്ങളിൽ സുരക്ഷിതമായ ജീവിതം നയിക്കുവാൻ  സഹായിച്ച ഫോമയോടുള്ള സ്നേഹം അവർ ഹൃദയത്തിൽ കൊളുത്തി വയ്ക്കുന്നു.
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
ഫോമാ വില്ലേജ് സമർപ്പിച്ചിട്ട് ഒരു വർഷം; അഭിമാന നിമിഷമെന്ന് ഫിലിപ്പ്  ചാമത്തിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക