Image

കരി ഗളത്തിൽ താഴ്ത്തിയ വെള്ളമുട്ട് (കവിത -മാണി സ്കറിയ

മാണി സ്കറിയ Published on 02 June, 2020
കരി ഗളത്തിൽ താഴ്ത്തിയ വെള്ളമുട്ട്  (കവിത -മാണി സ്കറിയ

കർണ്ണങ്ങൾ തുളയ്ക്കുന്ന രോദനം
ഒരു രക്ഷാപുരുഷൻ നിദാനമാക്കിയ ആർത്തനാദം
ഫ്ളോയിഡിന്റെ രോദന നിമിഷങ്ങൾ
ഞാൻ കണ്ട നിമിഷത്തെ ശപിക്കുന്നു
എട്ടു മിനിട്ടിൽ തിട്ടമായി ഫ്ളോയിഡിന്റെ ഗതി
ഉള്ളിൽ കയറി കൊറോണ ശ്വാസം മുട്ടിക്കും
ഗള പ്രയോഗത്തിൽ രക്ഷാപുരുഷൻ ശ്വാസം  മുട്ടിക്കും
ദുരാനുമതി നൽകി, ദുർമൗനം പാലിച്ച് മറ്റു മൂന്ന് പേരും
കയ്യാമത്തിൽ ഒരു മനുഷ്യ ജീവിയെ മറിച്ചിട്ട് വീഴ്ത്തി
അന്നൊരു നാളിൽ അങ്ങ് സിറിയായിൽ
ഞാൻ കണ്ടു
മൂന്ന് പൊതുസ്ഥല വധശിക്ഷ
അതിന്റെ അറപ്പ് ഇന്നും എന്റെ മർമ്മ വരികളിൽ
അഹങ്കാരം മൂത്ത് നിങ്ങൾ കാട്ടിയ ദുഷ്കർമ്മം
ഇന്ന് തീക്കനലായി നാടുചുറ്റുന്നു
ഇരുപത് വെള്ളിക്കാശിന് നിങ്ങൾ ഊറ്റിയ 
ജോർജ്ജിന്റെ രക്തം നിന്റെ എല്ലാ 10,000 താടകങ്ങളും ചുവപ്പിച്ച്
പുതിയ അക്കൽദാമയാക്കുന്നു
വെൺമയാം മനുഷ്യന്റെ ഉയിരും
ഒരു കരി ദേഹി ഉയിരും
ത്രാസിൽ തുല്യം...

കരി ഗളത്തിൽ താഴ്ത്തിയ വെള്ളമുട്ട്  (കവിത -മാണി സ്കറിയ
Join WhatsApp News
josecheripuram 2020-06-02 07:45:00
Hatred is the root of all these atrocities,It will continue till Human learn that color of skin doesn't matter,Darkness of mind matters.Martin Luther King's Dream,is still a Dream.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക