Image

സീരിയല്‍ നടി മൊഹേനയ്ക്കും കുടുംബത്തിലെ ഏഴ് പേര്‍ക്കും കൊവിഡ്

Published on 02 June, 2020
സീരിയല്‍ നടി മൊഹേനയ്ക്കും കുടുംബത്തിലെ ഏഴ് പേര്‍ക്കും കൊവിഡ്

ഹിന്ദി സീരിയല്‍ താരം മൊഹേന കുമാരി സിങ്ങിനും കുടുംബത്തിലുള്ള ഏഴ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 'യേ രിഷ്ത ക്യാ കഹലാതെ ഹേ' എന്ന സീരിയലിലൂടെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് മൊഹേന. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകന്റെ ഭാര്യയാണ് മൊഹേന. മന്ത്രിയായ ഭര്‍തൃപിതാവിന് ഉള്‍പ്പടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മൊഹേനയുടെ ഭര്‍ത്താവ് സുയേഷ് റാവത്ത്, ഭര്‍തൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്, ഭര്‍തൃമാതാവ് അമൃത റാവത്ത് എന്നിവരുള്‍പ്പടെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. താനും ഭര്‍ത്താവുമുള്‍പ്പടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മൊഹേന തന്നെയാണ് വ്യക്തമാക്കിയത്. 


ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മൊഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്. ഭര്‍തൃമാതാവ് അമൃത റാവത്തിനാണ് കുടുംബത്തില്‍ ആദ്യമായി രോഗം കണ്ടെത്തിയത്. ഇവരുടെ വീട്ടുജോലിക്കാരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഉത്തരാഖണ്ഡിലെ ഡെറാഡൂണിലായിരുന്നു നടിയും കുടുംബവും താമസിച്ചിരുന്നത്. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് മൊഹേനയുടെ വിവാഹം കഴിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക