Image

താമസ വീസ കാലാവധി തീര്‍ന്നാലും പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്താം

Published on 02 June, 2020
താമസ വീസ കാലാവധി തീര്‍ന്നാലും പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്താം
അബുദാബി: യുഎഇ താമസ വീസ കാലാവധി തീര്‍ന്നാലും വിദേശികള്‍ക്ക് മടങ്ങിയെത്താമെന്ന് അധികൃതര്‍. രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ വീസാ കാലാവധി ഡിസംബര്‍ വരെ നീട്ടി. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. 2020 മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ വീസയ്ക്കാണ് ഈ ആനുകൂല്യമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. കോവിഡ് മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ യുഎഇയിലേക്ക് മടങ്ങാനാവാതെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരേറെയാണ്. ഇതേസമയം വീസാ കാലാവധി കഴിഞ്ഞ് യുഎഇയില്‍ തങ്ങുന്ന വിദേശികള്‍ക്ക് രാജ്യംവിടാന്‍ മേയ് 18 മുതല്‍ 3 മാസത്തെ സാവകാശം നല്‍കിക്കൊണ്ട് നേരത്തെ അറിയിപ്പുണ്ടായിരുന്നു.

വിദേശത്ത് കഴിയാനുണ്ടായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കണം. വിനോദയാത്രയിലായിരുന്നെങ്കില്‍ അതു തെളിയിക്കുന്ന രേഖകള്‍, തൊഴില്‍, വിദ്യാഭ്യാസ, മെഡിക്കല്‍ രേഖകള്‍ എന്നിവ സമര്‍പ്പിക്കണം. അതില്ലാത്തവര്‍ മടക്കയാത്രയുടെ വിമാന ടിക്കറ്റ് പകര്‍പ്പ് നല്‍കിയാലും മതിയാകും. കളര്‍ ഫോട്ടോ, വീസ, പാസ്‌പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക