Image

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം; ബര്‍ലിനിലും ശക്തമായ പ്രതിഷേധം

Published on 02 June, 2020
ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം; ബര്‍ലിനിലും ശക്തമായ പ്രതിഷേധം
ബര്‍ലിന്‍ : യുഎസിലെ മിനിയാപോളിസില്‍ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലും ശക്തമായ പ്രതിഷേധ പ്രകടനം നടന്നു.ബര്‍ലിനിലെ യുഎസ് എംബസ്സിയുടെ പ്രധാന കവാടത്തിലും പാര്‍ലമെന്റ് മന്ദിരത്തിന്റെ ക്ലബിലുമാണ് നൂറുകണക്കിന്  പേര്‍ പങ്കെടുത്ത പ്രകടനം കഴിഞ്ഞ ദിവസം നടന്നത്.

പ്രകടനത്തിന് നൂറ് പേര്‍ അനുമതി തേടിയിരുന്നു. എന്നാല്‍ 1500ല്‍ അധികം പേര്‍ പ്രകടനത്തിന് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള പ്രകടനം പൊലീസിന് തലവേദനയായി. ട്രംപിനെതിരെയും അമേരിക്കന്‍ പൊലീസിനെതിരെയും പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി.

കറുത്ത വര്‍ഗ്ഗക്കാരോടുള്ള വംശീയ വെറി വെളുത്ത  പൊലീസുകാര്‍ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട ഫ്‌ളോയിഡിന്റെ ചിത്രമടങ്ങിയ പ്ലാക്കാര്‍ഡുകളും  മറ്റും ഉയര്‍ത്തിപിടിച്ചാണ് പ്രകടനക്കാര്‍ പ്രകടനം നടത്തിയത്. അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ബര്‍ലിനിലെ പ്രകടനക്കാര്‍ പൂര്‍ണ്ണ പിന്‍ന്തുണ  പ്രഖ്യാപിച്ചു. വിഖ്യാത ബര്‍ലിന്‍ മതിലിലും ഫ്‌ളോയിഡിന്റെ ചിത്രം പതിഞ്ഞു. പ്രകടനം സമാധാനപരമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക